കൊച്ചി: അതീവ പ്രാധാന്യമുള്ള ഫയലുകളടക്കം നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയെ ഉടന്‍ പുറത്താക്കണമെന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ തൊഴിലാളി കേന്ദ്രം (ടി.യു.സി.ഐ) ആവശ്യപ്പെട്ടു. ഗുരുതര ക്രിമിനല്‍ കുറ്റം നടത്തിയ സെക്രട്ടറി സംഭവവുമായി ബന്ധമില്ലാത്ത കണ്ടിന്‍ജന്‍റ് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുന്ന വിചിത്രനടപടിയാണ് ഉണ്ടായത്. മേയറുടെ നേതൃത്വത്തിലെ ഗൂഢാലോചനയെ തുടര്‍ന്നാണ് ആയിരക്കണക്കിന് രേഖകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചത്. ഫയല്‍ നശിപ്പിക്കുന്നതിന് അവധി ദിവസമായ വെള്ളിയാഴ്ച കീഴുദ്യോഗസ്ഥനെ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കുകയായിരുന്നെന്നും ടി.യു.സി.ഐ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം കണ്ടിന്‍ജന്‍റ് തൊഴിലാളികള്‍ ചാക്കുകളിലും കെട്ടുകളിലുമാക്കി കൊണ്ടുവന്ന ഫയലുകള്‍ ബ്രഹ്മപുരത്തേക്കുള്ള ലോറിയില്‍ കയറ്റിവിട്ടു. മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായ തൊഴിലാളികള്‍ക്കെതിരെ അന്യായ നടപടിയെടുത്തുകൊണ്ട് ഗുരുതര അഴിമതിയില്‍നിന്ന് തടിയൂരാനാണ് അധികാരികളുടെ ശ്രമം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അഴിമതി ഭരണത്തില്‍ നടന്ന അവിഹിത ഇടപാടുകളുമായി ബന്ധപ്പെട്ട പലഫയലും നശിപ്പിക്കാന്‍ ഏല്‍പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്. വിവാദമായ വിളക്കുകാല്‍ അഴിമതിയടക്കമുള്ള രേഖകളാണ് ഇങ്ങനെ നശിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ടി.യു.സി.ഐ ആവശ്യപ്പെട്ടു. നിരപരാധികളായ തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണം. അല്ലാത്തപക്ഷം, പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.