കൊച്ചി: വെള്ളിയാഴ്ച നടക്കുന്ന ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഏകദിന ക്ളസ്റ്റര്‍ പരിശീലനത്തിന് ഒരുക്കം പൂര്‍ത്തിയായി. ഇതിന് മുന്നോടിയായി 250 ജില്ലാ റിസോഴ്സ് ഗ്രൂപ് അംഗങ്ങളുടെ പരിശീലനം ആറ് കേന്ദ്രങ്ങളിലായി നടന്നു. ഡയറ്റ് ഫാക്കല്‍റ്റികളുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ച മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലായിരിക്കും ക്ളസ്റ്റര്‍ പരിശീലനം. പാഠ്യപദ്ധതി വിനിമയ സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടുന്ന ബോധനപ്രശ്നങ്ങള്‍, നൂതന ആശയങ്ങളുടെയും രീതിശാസ്ത്രങ്ങളുടെയും പ്രയോഗ സാധ്യതകള്‍, ഒന്നാംപാദ പരീക്ഷയില്‍ പഠിതാക്കളുടെ പ്രകടനനിലവാരം, പുതിയ പാഠഭാഗങ്ങളുടെ വിശകലനവും വിനിമയാസൂത്രണവും, പഠനപരിപോഷണ പ്രവര്‍ത്തനങ്ങള്‍, സ്കൂളുകളില്‍ നടപ്പാക്കേണ്ട തനത് പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളാണ് പരിശീലന മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച ‘ഗണിതം സമൂഹത്തിലേക്ക്’, ശാസ്ത്രത്തിന്‍െറ ജനകീയവത്കരണം, ക്ളാസ് റൂം തിയറ്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും പരിശീലന ഉള്ളടക്കത്തിലുണ്ട്. ജില്ലയിലെ 15 ബ്ളോക് റിസോഴ്സ് കേന്ദ്രങ്ങളുടെ കീഴിലാണ് പരിശീലനം ക്രമീകരിച്ചിട്ടുളളത്. ഒന്നുമുതല്‍ നാലുവരെ ക്ളാസുകള്‍ക്കും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബി, സംസ്കൃതം, ഉര്‍ദു, അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ക്കും പ്രത്യേകം മൊഡ്യൂളുകള്‍ തയാറാക്കിയിട്ടുണ്ട്. പരിശീലനത്തിനത്തെുന്ന അധ്യാപകര്‍ പാഠപുസ്തകങ്ങളും അധ്യാപക സഹായിയും കൊണ്ടുവരണം. രാവിലെ 10ന് തുടങ്ങി വൈകുന്നേരം നാലിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.