കൊച്ചി: കാന്‍സര്‍ രോഗത്തെക്കുറിച്ച് അവബോധവും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംസ്ഥാന വ്യാപകമായി പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റ് തീരുമാനിച്ചു. കാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലുമത്തെി ക്ളാസുകള്‍ എടുക്കുന്ന ബൃഹത്തായ പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്. ജസ്റ്റിസിന്‍െറ ഓര്‍മകള്‍ ഉണര്‍ത്തുന്ന ചരമവാര്‍ഷിക പരിപാടികളോടനുബന്ധിച്ച് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 28ന് ബുധനാഴ്ച 2.30 ന് ഇടപ്പള്ളി അല്‍ അമീന്‍ പബ്ളിക് സ്കൂളില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ നിര്‍വഹിക്കും. ഡോ. കെ.ആര്‍. വിശ്വംഭരന്‍െറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.