പറവൂര്‍: ഗോതുരുത്ത് മുസ്രിസ് ബോട്ട് റേസ് ക്ളബ് സംഘടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങളുടെ ജല മാമാങ്കത്തില്‍ എ ഗ്രൂപ്പില്‍ ഹനുമാന്‍ നമ്പര്‍ വണ്ണും ബി ഗ്രൂപ്പില്‍ ജിബി തട്ടകനും ജേതാക്കളായി. ഗോതുരുത്ത് പുഴയില്‍ നടന്ന ആവേശകരമായ ജലോത്സവത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി ഒമ്പത് വള്ളങ്ങളാണ് പങ്കെടുത്തത്. എ ഗ്രൂപ്പില്‍ ശ്രീമുരുകനും ബി ഗ്രൂപ്പില്‍ സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ ടൂവും രണ്ടാംസ്ഥാനം നേടി. സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, സെന്‍റ് ജോസഫ്, ഹനുമാന്‍ നമ്പര്‍ വണ്‍, ശ്രീമുരുകന്‍, സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ രണ്ട്, ഹനുമാന്‍ നമ്പര്‍ രണ്ട്, പുത്തന്‍പറമ്പില്‍, താണിയന്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്. ഗോതുരുത്ത് തെക്കേപുഴയില്‍ നടന്ന മത്സരം വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. എസ്. ശര്‍മ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.