മട്ടാഞ്ചേരി: അശരണര്‍ക്കായി ഫോര്‍ട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപം സ്ഥാപിച്ച ഗുഡ്ഹോപ് അഗതി മന്ദിരത്തിന് 25 വയസ്സ്. 1990ല്‍ കൊച്ചിയില്‍ യാചക നിരോധം ഏര്‍പ്പെടുത്തിയപ്പോഴാണ് യാചകരായി അലയുന്നവരെ താമസിപ്പിക്കാന്‍ ഗുഡ്ഹോപ് അഗതി കേന്ദ്രം നഗരസഭ തയാറാക്കിയത്. മുന്‍ മേയര്‍ കെ.ജെ. സോഹന്‍, മട്ടാഞ്ചേരി മുന്‍ എം.എല്‍.എ എം.ജെ. സക്കറിയാസേട്ട്, മുന്‍ ജില്ലാ കലക്ടര്‍ കെ.ആര്‍. രാജന്‍ എന്നിവരുടെ ശ്രമഫലമായാണ് ഇതിനായി സ്ഥലം കണ്ടത്തെിയത്. പട്ടാളത്തെ എല്‍.പി സ്കൂള്‍, മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കേന്ദ്രം തുറന്നു. 1990 ഒക്ടോബര്‍ 28നായിരുന്നു ഉദ്ഘാടനം. സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂഡ്സ് സഭക്കായിരുന്നു നടത്തിപ്പുചമതല. വിവിധ ദേശക്കാരായത്തെിയ 16 പുരുഷന്മാരും 14 സ്ത്രീകളുമാണ് നിലവില്‍ ഇവിടെയുള്ളത്. പട്ടാളം മെക്കല്‍ സിഗാര്‍ഡന്‍ റെസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തിലാണ് രജതജൂബിലി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. മുന്‍ മേയര്‍ കെ.ജെ. സോഹന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് മുഹമ്മദ് ഇര്‍ഫാന്‍ സേട്ട് അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ആന്‍റണി കുരീത്തറ, മദര്‍ സ്നേഹ, സീരിയല്‍ താരം മഞ്ജു, വി.ജെ. ജോണ്‍സണ്‍, വി.ടി. ആന്‍റണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.