കൊച്ചി: തെരുവുനായശല്യത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മറൈന്‍ ഡ്രൈവില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടത്തുന്ന നിരാഹാര സമരത്തിന് സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് ജമാല്‍ പാനായിക്കുളം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആദരിക്കപ്പെടേണ്ട മനുഷ്യനുപകരം ഉപദ്രവിക്കുന്ന നായ്ക്കള്‍ക്കുവേണ്ടി സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെയും കേന്ദ്രമന്ത്രിയുടെയും നിലപാടുകള്‍ അപലപനീയമാണ്. നായയുടെ ശല്യത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വൈദ്യസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാനേതാക്കളായ രഹനാസ് ഉസ്മാന്‍, ബഷീര്‍ കീഴ്മാട്, മന്‍സൂര്‍ കല്ളേലില്‍, സജീദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.