കൊച്ചി: ദേശീയ അടിയന്തര ചികിത്സാ സംവിധാനത്തിന്‍െറ (ഇ.എം.എസ്) തുടര്‍വിദ്യാഭ്യാസ പരിപാടിയും ഇ.എം.എസ് ചികിത്സ മാര്‍ഗരേഖ രൂപവത്കരണ സമ്മേളനവും എറണാകുളം ജനറല്‍ ആശുപത്രിയില്‍ കലക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ആംബുലന്‍സിലെ ടെക്നീഷ്യന്‍മാരുടെ ഗുണനിലവാരവും ശാസ്ത്രീയ ചികിത്സാസംവിധാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മാര്‍ഗരേഖയും പ്രീഹോസ്പിറ്റല്‍ ചികിത്സാസംവിധാനത്തെ മെച്ചപ്പെടുത്തം. എറണാകുളത്തെ ഏഞ്ചല്‍സ് നെറ്റ്വര്‍ക്ക് 400 ആംബുലന്‍സുകളുടെ ശൃംഖലയായി ഉയര്‍ത്തുമെന്നും കലക്ടര്‍ പറഞ്ഞു. ഇപ്പോള്‍ 60 വാഹനങ്ങളാണ് ശൃംഖലക്കുള്ളത്. സെമി ഇ.എം.എസ് വിഭാഗത്തിന്‍െറ നാഷനല്‍ ചെയര്‍മാന്‍ ഡോ. പി.പി. വേണുഗോപാല്‍, സെമി നാഷനല്‍ ചെയര്‍മാന്‍ ടി.എസ്. ശ്രീനാഥ്, ഡോ. ടാമൊറിഷ് കോളെ, ഡോ. നരേന്ദ്രനാഥ് ജിന, ഡോ. സായി സുന്ദര്‍, ഡോ. സുല്‍ഫിക്കര്‍ അലി, മെട്രോ പ്രോജക്റ്റ് മാനേജര്‍ പി.എം. മുഹമ്മദ് നജീബ്, സരിത്കുമാര്‍, ഡോ. സചിന്‍ മേനോന്‍, ഉണ്ണികൃഷ്ണന്‍, സ്റ്റാലിന്‍, മുഹമ്മദ് അല്‍ അമീന്‍, സ്വാതി, ഡോ. അലക്സാണ്ടര്‍ തോമസ്, ഡോ. അന്‍സാര്‍, ഡോ. രേണുക എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.