ആലങ്ങാട്: ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ (ആലങ്ങാട്) തടവില്‍ കഴിയുന്ന ബംഗ്ളാദേശ് പൗരന്മാരുടെ മോചനം വേഗത്തിലാക്കാനുള്ള നടപടിയുടെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് എത്തി മൊഴിയെടുത്തു. ഷബീര്‍ ഹൗലാദര്‍ (20), സൈഫുല്‍ ഹൗലാദര്‍ (27) എന്നിവരാണ് ശിക്ഷകാലാവധി കഴിഞ്ഞും 15 മാസത്തിലധികമായി ആലങ്ങാട് സ്റ്റേഷനിലുള്ളത്. ‘മാധ്യമം’ ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി ആലങ്ങാട് പഞ്ചായത്ത് കണ്‍വീനര്‍ കെ.എസ്. അബ്ദുസ്സലാം സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. കമീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ് ഇരുവരെയും മാഞ്ഞാലിയില്‍നിന്ന് പിടികൂടിയത്. ആലുവ, വിയ്യൂര്‍ എന്നിവിടങ്ങളിലായി ഇരുവരും ആറുമാസം ശിക്ഷ അനുഭവിച്ചു. ഇവരെ എത്രയും വേഗം നാട്ടിലത്തെിക്കാന്‍ ബംഗ്ളാദേശ് മനുഷ്യാവകാശ കമീഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചതായി എസ്.ഐ എന്‍. അനില്‍ കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.