കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി. ചെറായി സ്വദേശി നിധീഷാണ് കലൂര്‍ കതൃക്കടവിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. സംഭവം അന്വേഷിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊലീസ് ഉറപ്പിനത്തെുടര്‍ന്നാണ് നിധീഷ് താഴെയിറങ്ങിയത്. ടയര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പുത്തന്‍വേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്ത ഷൈനിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇളയമകനായ നിധീഷ് ടവറില്‍ കയറിയത്. മൂത്ത സഹോദരങ്ങളായ എബിയും ജിബീഷും ടവറിന് താഴെയും നിലയുറപ്പിച്ചു. ഭീഷണി മുഴക്കി നിധീഷ് ടവറിനുമുകളിലേക്ക് വലിഞ്ഞുകയറിയതു കണ്ട് ആളുകള്‍ കൂടി. അച്ഛനെ മോചിപ്പിച്ചില്ളെങ്കില്‍ ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ ആളുകള്‍ പൊലീസിനെ അറിയിച്ചു. ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. അകാരണമായി കസ്റ്റഡിയിലെടുത്ത അച്ഛനെ പൊലീസ് മര്‍ദിച്ചെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ നിധീഷ് ചാടുമെന്ന് സഹോദരങ്ങളും പൊലീസിനെ അറിയിച്ചു. സ്ഥലത്തത്തെിയ അസി. കമീഷണര്‍ സുരേഷ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കയതിനത്തെുടര്‍ന്ന് നിധീഷ് കടുംപിടിത്തം ഉപേക്ഷിച്ചു. പൊലീസ് പറഞ്ഞതിനത്തെുടര്‍ന്ന് താഴെയത്തെി. കരഞ്ഞുതളര്‍ന്ന സഹോദരങ്ങള്‍ക്കൊപ്പം നിധീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിധീഷിനെതിരെ ആത്മഹത്യശ്രമത്തിനും സഹോദരങ്ങള്‍ക്കെതിരെ പ്രേരണക്കുറ്റത്തിനും കേസെടുത്ത് നോര്‍ത് പൊലീസ്് മൂവരെയും ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.