കൊച്ചി: ഗോവയിലെ ഡബോളി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അസി. സെന്‍ട്രല്‍ എമിഗ്രേഷന്‍ ഓഫിസര്‍ എ.എം. ഗിരീഷിനെതിരെ കോഫെപോസ നിയമപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി ശരിവെച്ചു. 2014 ജൂലൈ ഏഴിന് 19.491 കിലോ സ്വര്‍ണം മൂന്ന് വിദേശ യാത്രക്കാരില്‍നിന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാറിന്‍െറ ഉത്തരവുണ്ടായത്. പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ ഹരജിക്കാരന്‍െറ സഹായത്തോടെയാണ് കള്ളക്കടത്ത് നടത്തിയതെന്നും മുമ്പും ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. തനിക്കെതിരായ നടപടി അന്യായവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഒളിവില്‍ പോയി നിയമത്തെ മറികടക്കാനുള്ള ശ്രമം ഹരജിക്കാരനില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ളെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. നേരത്തെ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.