ആലുവ: മെട്രോ യാര്‍ഡിലേക്ക് മെട്രോ റെയില്‍ പോകുന്നതിനുള്ള പാതയില്‍ റെയില്‍പാളങ്ങള്‍ക്ക് കുറുകെ ഗര്‍ഡറുകള്‍ സ്ഥാപിച്ചു. ആലുവ-എറണാകുളം റൂട്ടിലെ റെയില്‍ പാതകള്‍ക്ക് കുറുകെ സ്റ്റീല്‍ ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് ആദ്യ സ്റ്റീല്‍ ഗര്‍ഡര്‍ സ്ഥാപിച്ചത്. തുടര്‍ന്ന്, രണ്ടാമത്തേതും വെച്ചു. സ്റ്റീല്‍ ഗര്‍ഡറുകള്‍ക്ക് 35 മീറ്ററാണ് നീളം. മുപ്പത് അടി ഉയരമുള്ള തൂണുകള്‍ക്ക് മുകളിലായാണ് ഇവ സ്ഥാപിച്ചത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതുമൂലം മണിക്കൂറുകളോളം തീവണ്ടി ഗതാഗതം നിര്‍ത്തിവെക്കേണ്ടിവന്നു. റെയില്‍വേ ട്രാക്കിനു കുറുകെ വരുന്നതിനാല്‍ ഗര്‍ഡറുകള്‍ പുറത്തുവെച്ച് നിര്‍മിക്കുകയായിരുന്നു. കൂറ്റന്‍ ക്രെയിനിന്‍െറ സഹായത്തോടെയാണ് ഗര്‍ഡറുകള്‍ തൂണുകളില്‍ സ്ഥാപിച്ചത്. ഗര്‍ഡറുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഇതില്‍ ട്രാക്കൊരുക്കും. പ്രോജക്ട് ഡയക്ടര്‍ ഡാനി എം. തോമസ്, ചീഫ് എന്‍ജിനീയര്‍ കേശവ ചന്ദ്രന്‍, റെയില്‍വേ ഡിവിഷനല്‍ എ.ഇ. ഹരിദാസ്, ബ്രിഡ്ജ് ഇന്‍സ്പെക്ടര്‍ പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗര്‍ഡര്‍ സ്ഥാപിച്ചിരിക്കുന്നത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന ട്രെയിനുകള്‍ മണിക്കൂറുകളോളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഇതുമൂലം എറണാകുളം യാത്രക്കാര്‍ ബുദ്ധിമുട്ടി. എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ പലരും ആലുവയിലിറങ്ങി ബസുകളിലും മറ്റും യാത്ര തുടര്‍ന്നു. ഇതുമൂലം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടത് ഗതാഗത തടസ്സത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.