വൈപ്പിന്‍: ചെണ്ടമേളക്കാര്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ മുനമ്പം പൊലീസ് പിടികൂടി. അയ്യമ്പിള്ളി മനപ്പിള്ളി കിളിക്കോടന്‍ രതീഷ് (35) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുനമ്പം എസ്.ഐ ജി. അരുണിന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. 20 ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു. അയ്യമ്പിള്ളി മനപ്പിള്ളി പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പനയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പുകാലമായതിനാല്‍ ലഹരിവസ്തുക്കളുടെ വില്‍പന കൂടുമെന്നാണ് പൊലീസിന്‍െറ വിലയിരുത്തല്‍. ചെറായി പ്രദേശത്ത് നിരോധിത ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമാണ്. കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഹാന്‍സ് കണ്ടെടുത്തിരുന്നു. ചെറായി നെല്‍സണ്‍ മണ്ടേല റോഡില്‍ 100 പാക്കറ്റ് ഹാന്‍സുമായി പോള്‍ എന്നയാളെയും ഡിസ്പെന്‍സറി ഭാഗത്തുനിന്ന് 80 പാക്കറ്റ് ഹാന്‍സുമായി ഒരു ഡ്രൈവറെയും മുനമ്പം പൊലീസ് പിടികൂടിയിരുന്നു. ലഹരിമരുന്ന് വേട്ട ശക്തിപ്പെടുത്തുന്ന നടപടി ആരംഭിച്ചതായി എസ്.ഐ. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.