കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചെന്ന പ്രചാരണം വിവാദമാകുന്നു

കരുമാല്ലൂര്‍: പഞ്ചായത്തിലെ വെളിയത്തുനാട് പ്രദേശത്ത് നടപ്പാക്കാനിരുന്ന കിന്‍ഫ്ര പദ്ധതി പിന്‍വലിച്ചതായ പ്രചാരണം വിവാദത്തില്‍. വ്യവസായമേഖലക്ക് കിന്‍ഫ്ര സ്ഥലം ഏറ്റെടുക്കുന്ന ഉത്തരവ് റദ്ദുചെയ്തതായ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി വെളിയത്തുനാട് ഭൂസംരക്ഷണ സമിതി രംഗത്തത്തെിയതിന്‍െറ പിന്നാലെ കിന്‍ഫ്ര കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കോഓഡിനേഷന്‍ കമ്മിറ്റിയും സമര പരിപാടികളുമായി എത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കിന്‍ഫ്ര പദ്ധതി ചില കക്ഷികള്‍ക്ക് ദോഷമാകുമെന്നതിനാലാണ് പിന്‍വലിക്കുന്നതായി പ്രചരിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ പുതിയ പദ്ധതി പ്രഖ്യാപിക്കാനോ പ്രഖ്യാപിച്ചവ പിന്‍വലിക്കാനോ കഴിയില്ളെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യവസായ വകുപ്പിന് നല്‍കിയ കത്തില്‍ പദ്ധതി പിന്‍വലിക്കണമെന്ന് കിന്‍ഫ്രയോട് ആവശ്യപ്പെട്ട് കുറിപ്പെഴുതുകയാണ് വ്യവസായമന്ത്രി ചെയ്തിട്ടുള്ളത്. ഈ കത്താണ് സര്‍ക്കാര്‍ ഉത്തരവെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കി. പ്രദേശത്ത് പന്തംകൊളുത്തി പ്രകടനം ഉള്‍പ്പെടെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ കണ്‍വീനര്‍ എന്‍.എച്ച്. അനസ്, ജോ. കണ്‍വീനര്‍മാരായ ഡിന്നരാജു, ബ്രഹ്മകുമാര്‍, പ്രസന്നന്‍, അയ്യപ്പന്‍, സതീശന്‍, ഇക്ബാല്‍, മുജീബ്, സുനീര്‍, ഗോപി, ഡിജിത്ത്, സഫീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.