കൊച്ചി: ആരോഗ്യവകുപ്പിന്‍െറ സേഫ് കേരള പരിശോധനയുടെ ഭാഗമായി ബ്ളോക് സ്ക്വാഡ് പൊതുമാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുമാര്‍ക്കറ്റുകളുടെ ശുചിത്വനിലവാരം മോശമായതിനാല്‍ നടത്തിപ്പുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ചേരാനല്ലൂര്‍ ബ്ളോക് സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ ചേരാനല്ലൂര്‍, കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡുകള്‍, വാഴക്കാല, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പൊതുമാര്‍ക്കറ്റുകളിലായിരുന്നു പരിശോധന. മാലിന്യസംസ്കരണം, പൊതുശുചിത്വം, മലിനവെള്ളം ഒഴുക്കല്‍ തുടങ്ങിയവയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കുക. ജീവനക്കാര്‍ക്കും അയല്‍ സംസ്ഥാന ജീവനക്കാര്‍ക്കും കര്‍ശനമായി ഹെല്‍ത്ത് കാര്‍ഡുകള്‍ എടുക്കണമെന്ന് നിര്‍ദേശിച്ചു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.പി. സന്തോഷ്, എ.എസ്. നവാസ്, പി. സാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റാഫി ജോസഫ്, എം.എം. സക്കീര്‍, ഷീന മോള്‍ മാത്യു, ജോണ്‍പോള്‍, പത്മകുമാരി, സനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.