മട്ടാഞ്ചേരി: കൊച്ചിയില്‍ കച്ഛി മേമന്‍ സമുദായാംഗങ്ങള്‍ എത്തിയിട്ട് 200 വര്‍ഷം തികയുന്നു. 1815ലാണ് ഗുജറാത്തിലെ കച്ഛ് മേഖലയില്‍നിന്ന് കടുത്ത വരള്‍ച്ച മൂലം ഈ വിഭാഗം കൊച്ചിയിലേക്ക് കുടിയേറിയത്. കച്ചവടത്തില്‍ ഏറെ താല്‍പര്യം പുലര്‍ത്തിയിരുന്ന അവര്‍ വാണിജ്യരംഗത്ത് തിളങ്ങി. പതിനാലാം നൂറ്റാണ്ടില്‍ വൈശ്യവിഭാഗത്തില്‍പെട്ടവര്‍ ഇസ്ലാം സ്വീകരിച്ചാണ് കച്ഛി മേമന്‍ സമൂഹമായി മാറിയത്. 700 കുടുംബങ്ങളില്‍നിന്നായി 6178 പേര്‍ ഇസ്ലാം സ്വീകരിച്ചു. ഇവരെ മുഅ്മിന്‍ എന്നായിരുന്നു ആദ്യകാലത്ത് വിളിച്ചിരുന്നത്. ക്രമമേണ ചുരുങ്ങി മേമനായി മാറുകയായിരുന്നു. കച്ഛില്‍നിന്ന് വന്നവരായതിനാല്‍ കച്ഛി മേമന്മാരായി മാറുകയയിരുന്നു.ലോകത്ത് കച്ഛി സമുദായത്തില്‍ പത്തുലക്ഷം പേരാണുള്ളത്. 25,000 പേര്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ മൂവായിരം പേര്‍ കൊച്ചിയിലാണ്. മുന്‍ പാര്‍ലമെന്‍റ് അംഗം അന്തരിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട്, വാണിജ്യ പ്രമുഖനും രാജ്യസഭാംഗവുമായിരുന്ന സാലേ മുഹമ്മദ് ഇബ്രാഹിം സേട്ട് തുടങ്ങിയവര്‍ ഈ സമുദായാംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.