കൊച്ചി: കോടിക്കണക്കിന് രൂപയുടെ ഇല്‍മനൈറ്റ് ശേഖരവുമായി ആഫ്രിക്കന്‍ കപ്പല്‍ കൊച്ചിയിലത്തെി. സി.എം.ആര്‍.എല്‍ കമ്പനിയാണ് ഇല്‍മനൈറ്റ് ഇറക്കുമതി ചെയ്തത്. കരാര്‍ അനുസരിച്ചുള്ള ഇല്‍മനൈറ്റ് കേന്ദ്ര സ്ഥാപനമായ ഐ.ആര്‍.ഇ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇറക്കുമതി. രണ്ടുവര്‍ഷമായി ആഫ്രിക്കയില്‍നിന്നുള്ള ഇല്‍മനൈറ്റ് കൊച്ചിയില്‍ എത്തുന്നുണ്ട്. വിലയേറിയ ധാതുമണല്‍ കേരളതീരങ്ങളില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇല്‍മനൈറ്റ് ഇറക്കി വിദേശനാണ്യം പാഴാക്കുന്നതെന്ന ആക്ഷേപവുമുയരുന്നുണ്ട്. ഗുണമേന്മയില്‍ ഒന്നാം സ്ഥാനത്തുള്ള ക്യൂ ഗ്രേഡ് ഇല്‍മനൈറ്റ് ഖനനം ചെയ്യാന്‍ കേരളം തയാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് വിവിധ മേഖലകളില്‍ നിന്നുള്ള ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.