പറവൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്‍െറ സമയം കഴിഞ്ഞിട്ടും പത്രിക സ്വീകരിച്ചെന്നാരോപിച്ച് പറവൂര്‍ നഗരസഭയില്‍ പത്രിക നല്‍കല്‍ ബഹളത്തില്‍ കലാശിച്ചു. പ്രതിപക്ഷം റിട്ടേണിങ് ഓഫിസറെ ഉപരോധിച്ചു. അവസാനദിവസമായ ബുധനാഴ്ച മൂന്നോടെയാണ് വൈകിയത്തെിയ സ്ഥാനാര്‍ഥികളില്‍നിന്ന് പത്രിക വാങ്ങിയെന്നാരോപിച്ച് അസി. റിട്ടേണിങ് ഓഫിസറെ ഉപരോധിച്ചത്. മൂന്നു മണിയായതോടെ റിട്ടേണിങ് ഓഫിസര്‍, പത്രിക നല്‍കാനത്തെിയവര്‍ നേരിട്ടത്തെി ടോക്കണ്‍ വാങ്ങണമെന്ന് നിര്‍ദേശിച്ചു. ഈ സമയം ഇവരുടെ ഓഫിസിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി പത്രിക സമര്‍പ്പണം അവസാനിപ്പിച്ചു. എന്നാല്‍, അതിനുശേഷം എത്തിയ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും നല്‍കിയ പത്രിക നടപടിക്രമം പാലിക്കാതെ സ്വീകരിക്കാന്‍ തയാറായെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, തങ്ങള്‍ സമയക്രമം പാലിച്ചെന്നും തിരക്കായതിനാല്‍ ഓഫിസിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ളെന്നും പകരം ടോക്കണ്‍ ലഭിച്ചിരുന്നെന്നും സ്ഥാനാര്‍ഥികള്‍ പറഞ്ഞു. പത്രിക സമര്‍പ്പണം അലങ്കോലപ്പെടുത്താന്‍ പ്രതിപക്ഷം കാണിച്ച നാടകമാണിതെന്നും ഇവര്‍ ആരോപിച്ചു. എല്‍.ഡി.എഫ് നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.എ. വിദ്യാനന്ദന്‍, കൗണ്‍സിലര്‍മാരായ സി.എ. രാജീവ്, കെ.എ. വിദ്യാനന്ദന്‍, നേതാക്കളായ വി. ദിലീപ്, രഞ്ജിത് നായര്‍, ടി.വി. നിഥിന്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.