ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ മുറിവുണ്ടായിരുന്നു. പുരികത്തിന്‍െറ നാല് സെ.മീ. മുകളില്‍ രണ്ടര സെ.മീ. നീളമുള്ള മുറിവുള്ളതായാണ് റിപ്പോര്‍ട്ടില്‍. ആന്തരികാവയവങ്ങളും മജ്ജയും പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ശ്വാസകോശവും ഹൃദയവും തലച്ചോറും വിശദമായി പരിശോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അസി.സര്‍ജന്‍ അനിലാകുമാരിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. തലയില്‍ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ടെങ്കിലും മരണകാരണം ഇതാണെന്ന് സൂചനയില്ല. അതേസമയം, ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചില ഇടപെടലുകള്‍ നടന്നിരുന്നെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയില്ളെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍. ക്രൈംബ്രാഞ്ചിന്‍െറ റിപ്പോര്‍ട്ടും സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.