കൊച്ചി: കരാറുകാരന്‍ തീവെച്ച തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ ചികിത്സിക്കാന്‍ തയാറാകാതിരുന്ന കൊച്ചി നഗരത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നിശിത വിമര്‍ശം. കേസിലെ പ്രതിയായ തോമസ് ആല്‍വ എഡിസണിനെ വധശിക്ഷക്ക് വിധിച്ച ഉത്തരവിലാണ് ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹിം ആശുപത്രികളെ പേരെടുത്ത് വിമര്‍ശിച്ചത്. അസമയങ്ങളില്‍ ആശുപത്രിയില്‍ ചികിത്സക്കത്തെുന്ന പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന അധാര്‍മികരീതി ആശുപത്രികള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം സ്വകാര്യ ആശുപത്രികളെ അധികൃതര്‍ താക്കീത് ചെയ്യണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു. ഹൈകോടതിക്ക് സമീപത്തെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെട്ടിടത്തില്‍നിന്ന് പൊള്ളലേറ്റ നാല് തൊഴിലാളികളുമായി രണ്ട് ഓട്ടോകളില്‍ എത്തിയപ്പോഴാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത്. പൊള്ളലേറ്റ ഉടന്‍ രാത്രി രണ്ടോടെയാണ് ഓട്ടോയില്‍ ഹൈകോടതിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലത്തെി രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചത്. എന്നാല്‍, ഇവിടത്തെ ഗേറ്റ് തുറക്കാന്‍ പോലും തയാറായില്ല. പിന്നീട് ചിറ്റൂര്‍ റോഡിലൂടെ ഏറെനേരം കത്തിക്കരിഞ്ഞ തൊഴിലാളികളുമായി രണ്ട് സ്വകാര്യ ആശുപത്രിക്ക് മുന്നിലുമത്തെി. എന്നാല്‍, ഇവിടത്തെ ഡ്യൂട്ടി ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും തയാറായില്ല. തമിഴ്നാട്ടുകാരായ തൊഴിലാളികളായിരുന്നതിനാല്‍ പണം കിട്ടില്ളെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ വേദനകൊണ്ട് പുളഞ്ഞ ഇവര്‍ക്ക് വേദനസംഹാരി പോലും നല്‍കാതിരുന്ന ആശുപത്രി അധികതരുടെ രീതിയെ പ്രോസിക്യൂഷനും വിചാരണ വേളയില്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി വിധിന്യായത്തില്‍ സ്വകാര്യ ആശുപത്രികളുടെ രീതിയെ നിശിതഭാഷയില്‍ വിമര്‍ശിച്ചത്. മരിച്ച മൂന്ന് തൊഴിലാളികള്‍ക്കുനേരെ മുഖംതിരിച്ച ആശുപത്രികളുടെ നടപടി മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമാണ്. സ്വകാര്യ ആശുപത്രികള്‍ പണത്തെക്കാളേറെ സാധാരണ ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് പ്രത്യാശിക്കുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഗുരുതര പരിക്കേറ്റ നാലുപേരില്‍ മൂന്നുപേരുമായി ഒടുവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് എത്തിയത്. ഇവിടെവെച്ച് മൂന്നുപേര്‍ മരിക്കുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി 75 ദിവസംകൊണ്ട് കുറ്റപത്രം നല്‍കിയ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ ജി. വേണു, അനീഷ് വി. കോര എന്നിവരെ കോടതി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.