അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കൊച്ചി: അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. പാലാരിവട്ടം പൊന്നുരുന്നി മാമ്പ്ര റോഡില്‍ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശി ഫൈസല്‍ (36), പട്ടണക്കാട് സ്വദേശിനി പ്രീത (36), സംഘാംഗം തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിനി സുനിത (36), ഇടപാടുകാരനായ അരുവിക്കര സ്വദേശി ശ്രീജിത് (31) എന്നിവരാണ് പിടിയിലായത്.വീട് വാടകക്കെടുത്ത് ആവശ്യക്കാരെ ഫോണില്‍ വിളിച്ചുവരുത്തിയായിരുന്നു ഇടപാടെന്ന് പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറ സി.ഐ ബൈജു പൗലോസ്, പാലാരിവട്ടം എസ്.ഐ ബി. ഷഫീഖ്, ഷാഡോ പൊലീസ് എസ്.ഐ എം.കെ. സജീവ്, സീനിയര്‍ സി.പി.ഒ ജോസഫ്, വനിതാ സി.പി.ഒ ബ്രിജിത് ലിറിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.