പശ്ചിമകൊച്ചിയില്‍ ഇരുമുന്നണികളും റെബല്‍ ഭീഷണിയില്‍

മട്ടാഞ്ചേരി: യു.ഡി.എഫിനും എല്‍.ഡി.എഫിനും റെബലുകള്‍ ഭീഷണി ഉയര്‍ത്തുന്നു. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനില്‍ വ്യവസായ പ്രമുഖന്‍െറ ഭാര്യ ഷൈനി മാത്യുവിന് കോണ്‍ഗ്രസ് ടിക്കറ്റ്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറി റോസ് മേരി വില്‍സണ്‍ റെബലായി പത്രിക സമര്‍പ്പിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ ആന്‍റണി കുരീത്തറയുടെ ഭാര്യയും അടുത്ത ദിവസം റെബലായി പത്രിക സമര്‍പ്പിച്ചേക്കും. രണ്ടാം ഡിവിഷനില്‍ മുസ്ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ കൂടിയായ ഹസീന നൗഷാദും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവിടെ മുസ്ലിം ലീഗിന്‍െറ സജി ബഷീറാണ് സ്ഥാനാര്‍ഥി. ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ളെങ്കിലും സ്ഥാനാര്‍ഥി മൂന്നാം ഡിവിഷനില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി ഹസീന സൈനുദ്ദീനാണ്. മണ്ഡലം പ്രസിഡന്‍റ് സൈഫുദ്ദീന്‍െറ ഭാര്യയും ബ്ളോക് എക്സിക്യൂട്ടീവുമായ ജാസ്മിന്‍ സൈഫുദ്ദീനും ഇതിനകം പത്രിക സമര്‍പ്പിച്ചു. ഷമീന ടീച്ചറാണ് ഒന്നാം ഡിവിഷനില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥി. ആറാം ഡിവിഷനില്‍ മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.കെ. അക്ബറിന്‍െറ മകളും സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ട്. എട്ടാം ഡിവിഷനില്‍ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ആര്‍. നവീന്‍കുമാറിന്‍െറ ഭാര്യയും മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. നിലവിലെ കൗണ്‍സിലര്‍ കൂടിയായ ഷൈല തദേവൂസാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി. മഹിളാ കോണ്‍ഗ്രസിന്‍െറ മണ്ഡലം പ്രസിഡന്‍റ് മഞ്ജുളയും മത്സരിക്കുമെന്നാണ് അറിയുന്നത്. 25ാം ഡിവിഷന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഡിവിഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ആന്‍റണിയും പത്രിക സമര്‍പ്പിച്ചു.ഇടതുപക്ഷത്തില രണ്ടാം ഡിവിഷന്‍ ഐ.എന്‍.എല്ലിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം സീനത്ത് റഷീദ് പത്രിക നല്‍കി. 14ാം ഡിവിഷനില്‍ മുന്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഷംസുദ്ദീന്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥി പി.എ. സുബൈറാണ്. കോണ്‍ഗ്രസിന്‍െറ മുന്‍ കൗണ്‍സിലര്‍മാരായ വി.ജെ. ഹൈസിന്ത്, ഹെന്‍റീറ്റ, നിലവിലെ കൗണ്‍സിലര്‍ ടി.കെ. ബാബു എന്നിവര്‍ പത്രിക സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.