മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കാലാമ്പൂരില്‍ തെരുവുനായ്ക്കളെ പിടികൂടാനത്തെിയ സംഘത്തെ പൊലീസ് തടഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. നായ്ക്കളെ പിടികൂടാനത്തെിയ പുല്ലുവഴി തെരുവുനായ് ഉന്മൂലന സംഘം പ്രവര്‍ത്തകരെയാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ പൊലീസ് തടയാന്‍ ശ്രമിച്ചത്. നാട്ടുകാരും ഇവര്‍ക്ക് പിന്തുണയായത്തെിയ തെരുവുനായ വിമുക്ത കേരളയുടെ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും മറ്റും പൊലീസ് നടപടി ചോദ്യം ചെയ്തതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഒടുവില്‍ പിടികൂടിയ നായ്ക്കളുമായി പൊലീസ്സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചതോടെ പൊലീസ് പിന്‍മാറുകയായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ ആയവന പഞ്ചായത്തില്‍നിന്ന് നായ്ക്കളെ പിടികൂടാന്‍ സംഘത്തിന് പഞ്ചായത്ത് കമ്മിറ്റി അനുവാദം നല്‍കിയിരുന്നു. കഴിഞ്ഞ ഒമ്പതിന് ഇതുസംബന്ധിച്ച് കത്തും നല്‍കി. തുടര്‍ന്ന് ഇന്നലെ രാവിലെ സംഘം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പത്തോളം നായ്ക്കളെ പിടികൂടുകയും ചെയ്തു. ഇവയുമായി കാലാമ്പൂര് ചിറപ്പടിയില്‍ എത്തിയപ്പോഴാണ് പൊലീസ് സ്ഥലത്തത്തെിയത്. നായ്ക്കളെ കൊണ്ടുപോകാന്‍ പറ്റില്ളെന്നും നായപിടിത്തം നിര്‍ത്തിവെക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതോടെ നാട്ടുകാര്‍ രംഗത്തത്തെുകയായിരുന്നു. കാലാമ്പൂര് ചിറപ്പടിക്ക് സമീപമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോളം പശുക്കള്‍ പേവിഷബാധയേറ്റ് ചത്തത്. വിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധിപേര്‍ പിന്തുണയുമായി എത്തി. പൊലീസ് കടുംപിടിത്തം തുടര്‍ന്നതോടെ പിടികൂടിയ നായയുമായി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. നായ്ക്കളെ കൊല്ലില്ളെന്നും കോയമ്പത്തൂരിലെ സ്നേഹാലയം സംഘടന നായ്ക്കളെ ഏറ്റെടുക്കുമെന്നും സംഘം നേതാവ് പുല്ലുവഴി ജോയി ഉറപ്പ് നല്‍കി. അഞ്ച് ദിവസം കൂടി സംഘം ഇവിടെ ക്യാമ്പ് ചെയ്ത് തെരുവുനായ്ക്കളെ പിടികൂടുമെന്ന് പഞ്ചായത്തംഗം സുഭാഷ് കടക്കോട് പറഞ്ഞു. തുടര്‍ന്ന് പിടികൂടിയ നായ്ക്കളെ കാലാമ്പൂര് സ്റ്റേഡിയത്തിന് സമീപം സൂക്ഷിക്കാനും അടുത്ത അഞ്ച് ദിവസം കൂടി നായ്ക്കളെ പിടികൂടുന്നതിന് സംഘത്തെ സഹായിക്കാനും തീരുമാനമെടുത്തു. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ പിടികൂടുന്ന നായ്ക്കളെ അടക്കം കോയമ്പത്തൂരിലെ സ്നേഹാലയത്തിന് കൈമാറുമെന്ന് ജോയി പറഞ്ഞു. നായ്ക്കളെ കോല്ലാനായി പിടികൂടുന്നുവെന്ന പരാതിയത്തെുടര്‍ന്നാണ് പൊലീസ് സ്ഥലത്തത്തെിയത്. തങ്ങള്‍ ആരെയും തടഞ്ഞിട്ടില്ളെന്നും പിടികൂടുന്ന നായ്ക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സി.ഐ പി.കെ. ശിവന്‍കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.