പറവൂര്‍: കഴിഞ്ഞ ആഗസ്റ്റ് 21ന് പറവൂര്‍ തത്തപ്പിള്ളി ഭാഗത്ത് പൊലീസ് വാഹനപരിശോധനക്കിടെ ആയുധങ്ങളുമായി എത്തിയ സൈലോ കാര്‍ ഉപേക്ഷിച്ച് കടന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലുപേര്‍ പറവൂര്‍ പൊലീസിന്‍െറ പിടിയിലായി. ചേരാനല്ലൂര്‍ വടുതല കരുവേലിയത്തില്‍ രതീഷ്, ആലുവ കോമ്പാറ എട്ടാടന്‍ വീട്ടില്‍ ഷാനവാസ്, ആലുവ ഇലഞ്ഞിക്കല്‍ കബീര്‍, വേങ്ങൂര്‍ അകനാട് നെടുവേലിക്കുടി ഷാജി എന്നിവരാണ് അറസ്റ്റിലായത്. ആലുവ നൊച്ചിമ ഭാഗത്തുള്ള ബിലാലിനെ പറവൂര്‍ കോടതിയില്‍നിന്ന് മടങ്ങും വഴി കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് 12 അംഗ ക്വട്ടേഷന്‍ സംഘം പറവൂരിലേക്ക് സൈലോ കാറിലും മാരുതി സ്വിഫ്റ്റ് കാറിലും രണ്ട് മോട്ടോര്‍ സൈക്കിളിലുമായത്തെിയത്. ഗുണ്ടാസംഘം വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചതിനുശേഷം കോടതിയില്‍നിന്ന് ഇറങ്ങിയ ബിലാലിനെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പരിശോധനയില്‍പ്പെടുന്നത്. ആലുവ-പറവൂര്‍ റോഡില്‍ വാഹനം കൊണ്ട് ഇടിച്ച് വീഴ്ത്തിയതിനുശേഷം വെട്ടിക്കൊലപ്പെടുത്താനായിരുന്നു പദ്ധതി. കോട്ടയം സ്വദേശിയായ രമേഷിന്‍െറയും ആലുവ സ്വദേശിയായ വിനീതിന്‍െറയും നേതൃത്വത്തിലാണ് സംഘം എത്തിയത്. പൊലീസ് പിന്തുടര്‍ന്നതോടെ വാഹനവും ആയുധവും ഉപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും മോട്ടോര്‍ സൈക്കിളുകളും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. അറസ്റ്റിലായവര്‍ കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആലുവ ഡിവൈ.എസ്.പി പി.പി. ഷംസിന്‍െറ നേതൃത്വത്തില്‍ നോര്‍ത് പറവൂര്‍ സി.ഐ എസ്. ജയകൃഷ്ണന്‍, എസ്.ഐ ടി.വി. ഷിബു, എസ്.ഐ രഞ്ചന്‍, എസ്.സി.പി.ഒ ഷാഹിര്‍, സി.പി.ഒമാരായ സെബാസ്റ്റ്യന്‍, ലോഹിതാക്ഷന്‍, ബിജു എന്നിവര്‍ ചേര്‍ന്നാണ്പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.