പായിപ്ര പഞ്ചായത്തില്‍ സി.പി.ഐയും കോണ്‍ഗ്രസും പ്രചാരണം തുടങ്ങി

മൂവാറ്റുപൂഴ: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഒരു മുഴം മുന്നേ എറിഞ്ഞ് പായിപ്ര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സി.പി.ഐ സ്ഥാനാര്‍ഥികളും ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു. പ്രഖ്യാപനം വന്ന ശനിയാഴ്ച തന്നെ സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വാര്‍ഡുകളില്‍ നിരന്നുകഴിഞ്ഞിരുന്നു. പഞ്ചായത്തിലെ പായിപ്ര മേഖലയിലെ രണ്ട്, 21 വാര്‍ഡുകളിലാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍ പ്രചാരണമാരംഭിച്ചിരിക്കുന്നത്. വനിതാ സംവരണമായ രണ്ടാം വാര്‍ഡില്‍ നസീമ സുനിലും 21ല്‍ ശബരിമല മുന്‍ മേല്‍ശാന്തി രാമന്‍ നമ്പൂതിരിയുടെ മകന്‍ വിജേഷ്കുമാറുമാണ് മത്സരരംഗത്തിറങ്ങിയത്. 21ല്‍ കോണ്‍ഗ്രസിന്‍െറ എം.സി. വിനയനും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങിക്കഴിഞ്ഞു. ഒന്നാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഗിരീഷ് പാറപ്പാട്ടും സ്വതന്ത്രനായി അജാസും മത്സര രംഗത്തത്തെിയിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം തന്നെ എല്‍.ഡി.എഫ് പൂര്‍ത്തിയാക്കിയിരുന്നു. ആറ് സീറ്റില്‍ മത്സരിക്കുന്ന സി.പി.ഐ തങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള രണ്ട് വാര്‍ഡുകളില്‍ ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരുമുഴം മുമ്പേ രംഗത്തുവരുകയായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ച വാര്‍ഡാണ് ഒന്ന്. ഇവിടെ ഇക്കുറി ബി.ജെ.പിയാണ് ആദ്യം മത്സരരംഗത്ത് വന്നിരിക്കുന്നത്. യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ളെങ്കിലും 21ാം വാര്‍ഡില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.സി. വിനയന്‍ പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ സി.പി.ഐ അംഗം സൗമ്യ ദിനേശാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. പായിപ്രയില്‍ മത്സര രംഗത്തിറങ്ങിയ സ്ഥാനാര്‍ഥികളെല്ലാം വാര്‍ഡുകളില്‍ വന്‍ പ്രചാരണമാണ് ആരംഭിച്ചത്. ഫ്ളക്സുകള്‍ അടക്കം വാര്‍ഡുകളിലെ മുക്കുമൂലകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നഗരസഭയില്‍ ഇനിയും തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിട്ടില്ളെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. നാല്, അഞ്ച്, ആറ്, എട്ട്, ഒമ്പത്, പത്ത്, 11 വാര്‍ഡുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കാനൊരുങ്ങുന്നത്. നാലാം വാര്‍ഡില്‍ സജാദ് സഹീറും അഞ്ചില്‍ ബുഷ്റ അബ്ദുസ്സലാമും ആറില്‍ സഫിയ അലിക്കുഞ്ഞും മത്സരിക്കും. എട്ടാം വാര്‍ഡില്‍ ബഷീര്‍ മുസ്തഫയും പത്തില്‍ ഷാജഹാനും 11ല്‍ അബ്ദുറഹ്മാനും മത്സരിക്കും. ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി കണ്‍വെന്‍ഷനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എട്ടാം വാര്‍ഡില്‍ നിലവിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. കബീര്‍ പ്രചാരണമാരംഭിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് കബീര്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ അഞ്ചാം വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി ജയിച്ചത്തെിയ കബീര്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുകയായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോഴും നഗരസഭയിലെ തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍ക്ക് വ്യക്തതയായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.