പറവൂര്‍: പറവൂര്‍ മേഖലയില്‍ അനധികൃത വിദേശമദ്യം വില്‍പന കൂടുന്നു. വാറ്റുചാരായം നിര്‍മാണവും മേഖലയില്‍ നടക്കുന്നുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും കൂടിയിട്ടുണ്ട്. ചെറിയ കഞ്ചാവ് പൊതികളുമായി നിരവധി പേരാണ് അടുത്ത കാലത്ത് പിടിയിലായത്. ഗാന്ധിജയന്തിദിനത്തില്‍ ബൈക്കില്‍ കറങ്ങി മദ്യം വില്‍പന നടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ചേന്ദമംഗലം കൂട്ടുകാട് കിഴക്കേടത്ത് ആന്‍േറായാണ് (45) പറവൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഡി. ശ്യാംകുമാറിന്‍െറ പിടിയിലായത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് ഇടപാടുകാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ രീതി. മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ ഇരട്ടി വിലയ്ക്കാണ് വില്‍പന. ആവശ്യക്കാരനാണെന്ന വ്യാജേനയാണ് എക്സൈസ് സംഘം ഇയാളെ സമീപിച്ചത്. മുണ്ടുരുത്തി പെരുന്തേടത്ത് വീട്ടില്‍ സുനിലിനെ (44) എക്സൈസ് സംഘം 14 ലിറ്റര്‍ മദ്യവുമായി പിടികൂടിയിരുന്നു. മദ്യനിരോധ ദിവസം ലക്ഷ്യമിട്ട് നേരത്തേ മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തിയതിന് കേസുള്ളതാണ്. അതേസമയം, എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ചാരായം വാറ്റി വില്‍ക്കുന്ന രണ്ടുപേരെ പിടികൂടി. ഇവരില്‍നിന്ന് 17 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഗോതുരുത്ത് പുളിക്കത്തറ ഷൈസന്‍ (36), ചിറ്റാറ്റുകര പനങ്ങാടന്‍പറമ്പ് റെജി (46) എന്നിവരെയാണ് ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റുചെയ്തത്. ബൈക്കില്‍ 15 ലിറ്റര്‍ ചാരായം കടത്തുന്നതിനിടെയാണ് ഷൈസണ്‍ കുടുങ്ങിയത്. റെജിയുടെ വീട്ടില്‍നിന്നാണ് രണ്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. ആഘോഷ, ഒഴിവ് ദിവസങ്ങളില്‍ ചാരായം രഹസ്യമായി വാറ്റി വിതരണം ചെയ്യുകയാണ് ഇവരുടെ പതിവ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വാറ്റ് ചാരായവും വ്യാജമദ്യവും ഒഴുകാന്‍ സാധ്യത ഏറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.