നെട്ടൂര്‍: നെട്ടൂരിന്‍െറ സമഗ്ര വികസനം ആവശ്യപ്പെട്ട് റെസിഡന്‍റ്സ് അസോസിയേഷന്‍ നെട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരത്തിന്‍െറ ഭാഗമായി പി.ഡബ്ള്യൂ.ഡി റോഡില്‍ മനുഷ്യശൃംഖല തീര്‍ത്തു. നെട്ടൂര്‍ നോര്‍ത്തില്‍നിന്ന് കടവന്ത്രയിലേക്ക് പാലം നിര്‍മിക്കുക, പി.ഡബ്ള്യൂ.ഡി റോഡിന്‍െറ വീതി വര്‍ധിപ്പിക്കുക, പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാക്കുക, തിരുനെട്ടൂര്‍ റെയില്‍വേ ഗേറ്റില്‍ അടിപ്പാത നിര്‍മിക്കുക, മാലിന്യപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നോര്‍ത് മേല്‍പാലം മുതല്‍ ചന്ത പാലം വരെയായിരുന്നു ശൃംഖല തീര്‍ത്തത്. പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രവര്‍ത്തകരും ശൃംഖലയില്‍ കണ്ണികളായി. നാലിടങ്ങളിലായാണ് പ്രതിജ്ഞ ചൊല്ലി കൊടുക്കലും ഉദ്ഘാടന ചടങ്ങുകളും നടന്നത്. നെട്ടൂര്‍ നോര്‍ത്തില്‍ തോമസ് നെട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. പരമു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേല്‍പാലത്തിന് സമീപം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ആന്‍റണി വാഴക്കാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എന്‍ ജങ്ഷനില്‍ നാടക സീരിയല്‍ നടന്‍ പയ്യന്നൂര്‍ മുരളി ഉദ്ഘാടനവും പ്രഫ. ലെസി പള്ളത്ത് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ചന്ത പരിസരത്ത് നടന്ന ചടങ്ങില്‍ നെട്ടൂര്‍ മഹല്ല് പ്രസിഡന്‍റ് എം.എം. അഷ്റഫ് ഉദ്ഘാടനവും മരട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.എ. അബ്ദുല്‍ മജീദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.