കൊച്ചി: ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞെന്ന് എക്സൈസ് മന്ത്രി കെ. ബാബു. കേരളത്തിലുടനീളം 140ഓളം ഹോമിയോ ഡിസ്പെന്‍സറികള്‍ തുടങ്ങാന്‍ സാധിച്ചതിന് പുറമെ എല്ലാ പഞ്ചായത്തിലും ഹോമിയോ, ആയുര്‍വേദ ഡിസ്പന്‍സറികള്‍ തുടങ്ങുക എന്നതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഹൈബി ഈഡന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച എറണാകുളം പുല്ളേപ്പടി ജില്ലാ പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്‍െറ കീഴിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഇവിടെനിന്ന് മാറ്റി സ്ഥാപിക്കാന്‍ നടപടി തുടങ്ങിയെങ്കിലും ഹൈബി ഈഡന്‍ എം.എല്‍.എ ഇടപ്പെട്ട് നിലനിര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് നിലകളുള്ള ഹോസ്പിറ്റല്‍ കെട്ടിടം നിര്‍മിക്കാന്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. പൊതുസമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്ജ്, കൗണ്‍സിലര്‍ സോജന്‍ ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.