മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ച് ഒൗദ്യോഗിക ഉത്തരവിറക്കണമെന്ന് ഹരജി

കൊച്ചി: മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി പ്രഖ്യാപിച്ച് ഒൗദ്യോഗിക ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. ഇന്ത്യക്കാരും വിദേശികളും ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നിലവിലില്ളെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഡ്വ. വെഞ്ഞാറമൂട് എം. സിയാദാണ് ഹരജി നല്‍കിയത്. ഗാന്ധിജിയെ രാഷ്ട്രപിതാവാക്കി സര്‍ക്കാര്‍ ഉത്തരവോ വിജ്ഞാപനമോ സര്‍ക്കുലറോ ഇല്ല. ഇത്തരത്തില്‍ ഒരു നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. കോടതി ഉത്തരവുകളും ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് സര്‍ക്കാറുകള്‍ ഇറക്കിയിട്ടില്ല. ഹൈകോടതി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ വിവരത്തില്‍ ഇത്തരത്തിലൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടില്ളെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായാണ് ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. അത്തരമൊരു പ്രഖ്യാപനവും നിലവിലുണ്ടെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം സര്‍ക്കാര്‍ നടത്തേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.