മട്ടാഞ്ചേരിയില്‍ കുടിവെള്ളത്തിന് രൂക്ഷഗന്ധവും നിറവ്യത്യാസവും

മട്ടാഞ്ചേരി: കുടിവെള്ളത്തിന് രൂക്ഷഗന്ധവും നിറവ്യത്യാസവും. മട്ടാഞ്ചേരി, ചക്കരയിടുക്ക്, ബസാര്‍ മേഖലയിലെ താമസക്കാരാണ് കഴിഞ്ഞ ഒരുമാസത്തോളമായി കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ശുദ്ധജലമില്ലാതെ ദുരിതമനുഭവിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നും വെള്ളം കൊണ്ടുവന്നാണ് ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നത്. രൂക്ഷമായ ഗന്ധമാണ് ടാപ്പില്‍ നിന്നും വെള്ളം ശേഖരിക്കുന്ന കുടിവെള്ളത്തിന് അനുഭവപ്പെടുന്നത്. ജനപ്രതിനിധികളോട് പരാതിപ്പെട്ടിട്ടും നടപടിയാകുന്നില്ളെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരക്കിലാണെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തങ്ങളുടെ പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ളെന്ന് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തരമായി പ്രശ്നപരിഹാരം കണ്ടില്ളെങ്കില്‍ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.