വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിനെയും ബന്ധുക്കളെയും കോടതി വെറുതെവിട്ടു

പെരുമ്പാവൂര്‍: കോളജ് വിദ്യാര്‍ഥിനി ഭര്‍തൃഗ്രഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വിചാരണ നേരിട്ട ഭര്‍ത്താവിനെയും ബന്ധുക്കളെയും പെരുമ്പാവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. കീഴില്ലം പറമ്പിപീടികഭാഗത്ത് വെള്ളാരംമുകള്‍ കോളനിയില്‍ ചിറങ്ങരവീട്ടില്‍ രവിയുടെ മകള്‍ സ്വാതി (20) 2012 ഡിസംബറില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രായമംഗലം പാലക്കുഴിത്തടം വീട്ടില്‍ സുനില്‍, സഹോദരി സുമ, അമ്മ അമ്മിണി എന്നിവര്‍ ആത്മഹത്യാകുറ്റത്തിന് വിചാരണ നേരിട്ടത്. സ്വാതിയുടെ മാതാപിതാക്കളും കോളജിലെ സഹപാഠികളും പ്രധാന സാക്ഷികളായിരുന്ന കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് കണ്ടത്തെിയാണ് സെഷന്‍സ് ജഡ്ജി പി.കെ. ബൈജു പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. കെ.എസ്. അരുണ്‍ കുമാര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.