പളളിക്കര: കോലഞ്ചേരി ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പട്ടിമറ്റം മാര്‍ കൂറിലോസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 81 പോയന്‍േറാടെ ഒന്നാം സ്ഥാനവും മോറക്കാല സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 65 പോയന്‍േറാടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 74 പോയന്‍േറാടെ മോറക്കാല എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 65 പോയന്‍േറാടെ പട്ടിമറ്റം മാര്‍ കൂറിലോസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ 40 പോയന്‍േറാടെ എച്ച്.എസ്.എസ് മോറക്കാല ഒന്നാം സ്ഥാനവും 36 പോയന്‍േറാടെ പെരിങ്ങാല ഐ.സി.ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എല്‍.പി വിഭാഗത്തില്‍ 30 പോയന്‍േറാടെ സെന്‍റ് തോമസ് നെല്ലാടും 26 പോയന്‍േറാടെ പെരിങ്ങാല ഐ.സി.ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അറബിക് ഹൈസ്കൂള്‍ വിഭാഗത്തില്‍ 49 പോയന്‍േറാടെ വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്കൂളും എച്ച്.എസ്.എസ് മോറക്കാല രണ്ടാം സ്ഥാനവും യു.പി വിഭാഗത്തില്‍ പട്ടിമറ്റം ജമാഅത്ത് 28 പോയന്‍േറാടെ ഒന്നാം സ്ഥാനവും 26 പോയന്‍േറാടെ പെരിങ്ങാല ഐ.സി.ടി രണ്ടാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ 25 പോയന്‍േറാടെ ചേലക്കുളം ജമാഅത്ത് ഒന്നാം സ്ഥാനവും 23 പോയന്‍േറാടെ പട്ടിമറ്റം ജമാഅത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്കൃതം യു.പി വിഭാഗത്തില്‍ 37 പോയന്‍േറാടെ സെന്‍റ് ജോസഫ് എച്ച്.എസ് വെണ്ണിക്കുളവും ഹൈസ്കൂള്‍ വിഭാഗത്തില്‍ 29 പോയന്‍േറാടെ രാജര്‍ഷി മെമ്മോറിയല്‍ വടവുകോടും ഒന്നാം കരസ്ഥമാക്കി. ചൊവാഴ്ച ആറ് വേദികളിലായി നാടോടി നൃത്തം, തിരുവാതിരക്കളി, ഗാനമേള, സംഘഗാനം തുടങ്ങിയ മത്സരങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.