കാക്കനാട്: കൊച്ചി കാന്‍സര്‍ ആന്‍ഡ് റിസര്‍ച് സെന്‍റര്‍ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നത് ഗൗരവമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയോ അദ്ദേഹത്തിന്‍െറ പ്രതിനിധിയോ ജനുവരി 19 ന് നേരിട്ട് ഹാജരാകണമെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തവിട്ടു. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച കമീഷന്‍ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് ഒരു താല്‍പര്യവുമില്ളേയെന്ന് ചോദിച്ചു. മൂവ്മെന്‍റ് ഭാരവാഹികളായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, പ്രഫ. എം.കെ. സാനു, ഡോ. എന്‍.കെ. സനില്‍ കുമാര്‍, പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ തിങ്കളാഴ്ച കമീഷന്‍ മുമ്പാകെ ഹാജരായി അധികൃതരുടെ അനാസ്ഥ വിശദീകരിച്ചു. കാന്‍സര്‍ സെന്‍റര്‍ സ്പെഷല്‍ ഓഫിസറായി നിയമിതയായ ആശ തോമസിന്‍െറ ഉത്തരവാദിത്തങ്ങളും ചുമതലകളും ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന് ഒരു താല്‍പര്യവുമില്ളേയെന്ന് അദ്ദേഹം ചോദിച്ചു. സ്പെഷല്‍ ഓഫിസര്‍ തസ്തികയുടെ പൊതു, സാങ്കേതിക അധികാരങ്ങള്‍ വ്യക്തമാക്കണം. ഇതുകൂടാതെ എക്സൈസ് വകുപ്പ് പത്തുകോടി രൂപ കാന്‍സര്‍ സെന്‍ററിന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് ഏത് അക്കൗണ്ടില്‍പെടുത്തണമെന്നും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിലും വ്യക്തത സമര്‍പ്പിക്കാന്‍ കമീഷന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതേ വിഷയത്തില്‍ അഡ്വ. ടി.ബി. മിനി, തമ്പി സുബ്രഹ്മണ്യം എന്നിവരുടെ ഹരജികളും പരിഗണനയിലുണ്ട്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പേരിനൊരു ഡോക്ടറെ നിയമിച്ച് ഒ.പിയുടെ പ്രവര്‍ത്തനം മാത്രം ഉണ്ടായാല്‍ പോരെന്നും കുറഞ്ഞത് കീമോ ചെയ്യാനുള്ള സൗകര്യമെങ്കിലും ഒ.പിയില്‍ ആരംഭിക്കണമെന്നും നേരത്തേ മനുഷ്യവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച നടപടി ഉണ്ടായില്ളെന്ന് മൂവ്മെന്‍റ് ഭാരവാഹികളായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, പ്രഫ. എം.കെ. സാനു, ഡോ. എന്‍.കെ. സനില്‍ കുമാര്‍, പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ തിങ്കളാഴ്ച കമീഷന്‍ മുമ്പാകെ ഹാജരായി വിശദീകരിച്ചു. പദ്ധതിയുടെ നിര്‍മാണം വൈകുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്മെന്‍റ് ഇത് രണ്ടാം തവണയാണ് മനുഷ്യവകാശ കമീഷനെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.