കളമശ്ശേരി: കളമശ്ശേരിയിലെയും പരിസരങ്ങളിലെയും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടുത്തി ദേശീയ പാതയോരത്ത് പൊതുമരാമത്തിന്‍െറ ആസ്ഥാനമന്ദിരം ഒരുങ്ങി. 13.22 കോടി ചെലവഴിച്ച് ദേശീയപാത പത്തടിപ്പാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച റെസ്റ്റ് ഹൗസ് കം ഓഫിസ് കോംപ്ളക്സിലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടുത്തി ആസ്ഥാനമന്ദിരം ഒരുങ്ങിയത്. പ്രദേശത്തെയും പരിസര പ്രദേശത്തെയും മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും കോംപ്ളക്സിലേക്ക് മാറ്റും. ആദ്യപടിയായി സബ് ട്രഷറി, പുതുതായി തുടക്കം കുറിച്ച പൊതുമരാമത്ത് വകുപ്പിന്‍െറ കളമശ്ശേരി റോഡ് സെക്ഷന്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി, ന്യൂനപക്ഷ വികസന ഓഫിസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. പൂര്‍ണമായും ശീതീകരിച്ച സമ്മേളന ഹാളും വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും കോംപ്ളക്സിനുണ്ടാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ഒപ്പം മീഡിയാ സെന്‍ററും വിഭാവനം ചെയ്തിട്ടുണ്ട്. ഓഫിസുകളില്‍ എത്തുന്നവര്‍ക്കായി ടോയ്ലറ്റ് കോംപ്ളക്സ് സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 1.70 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ആസ്ഥാന മന്ദിരത്തിന്‍െറ ഉദ്ഘാടനം നവംബര്‍ 19ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.