കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് വാഹനങ്ങള്‍ പിടികൂടി

മട്ടാഞ്ചേരി: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് വാഹനങ്ങള്‍ ഹാര്‍ബര്‍ പൊലീസ് പിടികൂടി. പശ്ചിമകൊച്ചിയില്‍ പതിവായി മാലിന്യം രാത്രികാലങ്ങളില്‍ തള്ളുന്ന വാഹനങ്ങളാണ് ഹാര്‍ബര്‍ സ്റ്റേഷനിലെ പട്രോളിങ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. വളരെ തന്ത്രപരമായി പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇത്തരം വാഹനങ്ങള്‍ എത്തുന്നതെന്നും പൊലീസ് വരുന്നുണ്ടെങ്കില്‍ ആ വിവരം അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിന് സമീപത്താണ് മാലിന്യങ്ങള്‍ തള്ളുന്നത്. പൈലറ്റായി പോകുന്ന ഇരു ചക്രവാഹനങ്ങള്‍ പൊലീസ് വരുന്ന വിവരം അറിയിക്കുന്ന മാത്രയില്‍ തന്നെ കടന്നുകളയുകയാണ് ഇവരുടെ രീതിയെന്നും ഹാര്‍ബര്‍ എസ്.ഐ സാജന്‍ ജോസഫ് പറഞ്ഞു. അടുത്ത കാലത്തായി പകല്‍ സമയങ്ങളിലും ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. വാഹനം ഓടിച്ചിരുന്ന നോര്‍ത് പറവൂര്‍ സ്വദേശി സനീഷ്, മട്ടാഞ്ചേരി സ്വദേശി സുനില്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.