കൊച്ചി: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച് സി.പി.എമ്മിന്‍െറ ശുചിത്വദിനാചരണം. വോട്ടുതേടി നാടിന്‍െറ മുക്കിലും മൂലയിലും വെച്ച ഫ്ളക്സ് ബോര്‍ഡുകളും ചുമരുകളില്‍ ഒട്ടിച്ച പോസ്റ്ററുകളും മതിലെഴുത്തും നീക്കംചെയ്യാനായി സംഘടിപ്പിച്ച ശുചിത്വപരിപാടിയില്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും പങ്കുചേര്‍ന്നു. മാലിന്യസംസ്കരണത്തില്‍ നാടിന് മാതൃകയായ പരിപാടികളുമായി മുന്നോട്ടുപോകുന്ന, സി.പി.എം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ജില്ലയിലെമ്പാടും ശുചിത്വദിനാചരണം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. കലൂര്‍ കറുകപ്പള്ളി ജങ്ഷനില്‍ ജില്ലാതല ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് നിര്‍വഹിച്ചു. ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിലിലെ പോസ്റ്ററുകള്‍ നീക്കംചെയ്തശേഷം പി. രാജീവിന്‍െറ നേതൃത്വത്തില്‍ മതില്‍ വൃത്തിയാക്കി വെള്ള പൂശി പൂര്‍വസ്ഥിതിയിലാക്കി. പരിസരത്തെ ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ്, ജില്ലാ കമ്മിറ്റിയംഗം എം. അനില്‍കുമാര്‍, ഏരിയ സെക്രട്ടറി പി.എന്‍. സീനുലാല്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സോണി കോമത്ത് എന്നിവരും സ്ഥാനാര്‍ഥികളും കൗണ്‍സിലര്‍മാരും സി.പി.എം പ്രവര്‍ത്തകരും പങ്കാളികളായി. മാലിന്യസംസ്കരണത്തിലും ശുചിത്വപരിപാലനത്തിലും സി.പി.എം സംസ്ഥാനതലത്തില്‍ പരിപാടികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണെന്ന് പി. രാജീവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പള്ളുരുത്തി ഇടക്കൊച്ചിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി.കെ. വല്‍സന്‍, ഏരിയ സെക്രട്ടറി പി.എ. പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃപ്പൂണിത്തുറ ടൗണില്‍ ഏരിയ സെക്രട്ടറി സി.എന്‍. സുന്ദരന്‍, കൂത്താട്ടുകുളത്ത് ഏരിയ സെക്രട്ടറി ഷാജു ജേക്കബ് എന്നിവര്‍ ഉദ്ഘാടനംചെയ്തു. കോലഞ്ചേരിയില്‍ ജില്ലാ കമ്മിറ്റിയംഗം സി.ബി. ദേവദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.വി. ഏലിയാസ് നേതൃത്വം നല്‍കി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം ടൗണില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്. സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ ടൗണില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി. മോഹനന്‍, കവളങ്ങാട് നേര്യമംഗലത്ത് ഏരിയ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു. അങ്കമാലി നായത്തോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.ജെ. വര്‍ഗീസ് നേതൃത്വം നല്‍കി. പാലിശ്ശേരിയില്‍ ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനംചെയ്തു. വൈപ്പിന്‍ എടവനക്കാട് ജില്ലാ കമ്മിറ്റിയംഗം എം.കെ. ശിവരാജന്‍ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍ നേതൃത്വം നല്‍കി. മുളന്തുരുത്തിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രന്‍, പെരുമ്പിള്ളിയില്‍ ജില്ലാ കമ്മിറ്റിയംഗം ടി.സി. ഷിബു എന്നിവര്‍ ഉദ്ഘാടനംചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.