പൊലീസുകാരെ അസഭ്യം പറഞ്ഞ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പിടികൂടി

കാലടി: പൊലീസ് ജീപ്പിന് വട്ടംവെച്ച് പൊലീസിനെ അസഭ്യം പറഞ്ഞ കാര്‍ യാത്രക്കാരായ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി കാഞ്ഞൂര്‍ ഷാപ്പുംപടിയിലാണ് സംഭവം. ശ്രീമൂലനഗരം സ്വദേശികളായ ഷാജന്‍ പോള്‍ (42), കൂട്ടുങ്ങല്‍ സുകുമാരന്‍ (48) എന്നിവരാണ് പട്രോളിങ് നടത്തുന്ന പൊലീസ് ജീപ്പിനുമുന്നില്‍ കാര്‍ കയറ്റി തടസ്സമിട്ടത്. കുന്നത്തുനാട് താലൂക്ക് ഓഫിസിലെ എല്‍.ഡി ക്ളര്‍ക്ക് ഷാജനും അയ്യമ്പുഴ വില്ളേജ് ഓഫിസിലെ വില്ളേജ്മാനായ സുകുമാരനും അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് കാലടി സ്റ്റേഷനില്‍നിന്ന് മറ്റൊരു ജീപ്പിലത്തെിയ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ പരിശോധനക്ക് വിധേയമാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസുകാരെയും അസഭ്യം പറഞ്ഞ ഇവര്‍ യൂനിഫോം കീറിയതായും പൊലീസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും ചില വില്ളേജ് ഓഫിസര്‍മാരും ഭൂമാഫിയകളും ഇവരെ ജാമ്യത്തില്‍ വിടണമെന്ന ആവശ്യവുമായി സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നു. തുടര്‍ന്ന് നിസ്സാര കുറ്റം ചുമത്തി കാലടി കോടതിയില്‍ ഹാജരാക്കി ഇരുവര്‍ക്കും ജാമ്യം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.