കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഫോര്‍ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്‍െറ ആഭിമുഖ്യത്തില്‍ ഡോ. സുവര്‍ണ നാലപ്പാട് ട്രസ്റ്റിന്‍െറ പുസ്തകശേഖര സമര്‍പ്പണവും വിശിഷ്ട ഗവേഷണ പ്രബന്ധത്തിന് പുരസ്കാരനിധി സമര്‍പ്പണവും നാലപ്പാട്ട് നാരായണമേനോന്‍ അനുസ്മരണവും 16ന് നടക്കും. ഉച്ചക്ക് രണ്ടിന് സിന്‍ഡിക്കേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡല്‍ഹി രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.എന്‍. ശാസ്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ. എം. ലീലാവതി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യനിരൂപകന്‍ പ്രഫ. എം. തോമസ് മാത്യു നാലപ്പാട്ട് നാരായണമേനോന്‍ അനുസ്മരണം നടത്തും. ഡോ. സുവര്‍ണ നാലപ്പാട്ട് പുസ്തകശേഖര സമര്‍പ്പണം നിര്‍വഹിക്കും. ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഫോര്‍ ശ്രീശങ്കരാചാര്യ സ്റ്റഡീസ് ഓണററി ഡയറക്ടര്‍ ഡോ. കെ.ടി. മാധവന്‍ പുസ്തകശേഖരം സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.