കളമശ്ശേരി: ദീപാവലി ആഘോഷത്തിനിടെ പടക്കം തെറിച്ചുവീണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ബുധനാഴ്ച രാത്രി 11.30ഓടെ കുസാറ്റ് സെന്‍റ് ജോസഫ് റോഡരികിലെ വീടാണ് തകര്‍ന്നത്. വീട്ടില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന കുടുംബം ദീപാവലി ആഘോഷിക്കാന്‍ നാട്ടില്‍ പോയതിനാല്‍ ദുരന്തം ഒഴിവായി. മണക്കാട്ട് വീട്ടില്‍ മുഹമ്മദ് ഉമറിന്‍െറ വാടകവീടാണ് തകര്‍ന്നത്. സമീപത്തെ താമസക്കാരായ വിദ്യാര്‍ഥികള്‍ ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ മുകളിലേക്കുയര്‍ന്ന് വീടിന്‍െറ മേല്‍ക്കൂരയില്‍ വീണതോടെ വീടിനകത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. വന്‍ ശബ്ദത്തോടെ വീട് തകരുകയും തീയും പുകയും ഉയരുന്നതും കണ്ട് സമീപവാസികള്‍ ആളെക്കൂട്ടി തീയണക്കാന്‍ ശ്രമം നടത്തി. ഇതിനിടെ, വിവരമറിഞ്ഞ് ഏലൂരില്‍നിന്നും തൃക്കാക്കരയില്‍നിന്നും ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തത്തെി തീയണച്ചു. അപകടത്തില്‍ വീട്ടിലെ സാധനങ്ങളും റേഷന്‍ കാര്‍ഡുകളുമടക്കം കത്തിനശിച്ചു. പ്രദേശത്തെ താമസക്കാരായ 20ഓളം ബി.ടെക് വിദ്യാര്‍ഥികളെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡില്‍ പടക്കം പൊട്ടിക്കുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ അവഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.