തോറ്റ സ്ഥാനാര്‍ഥിയെ ഹെല്‍മറ്റിനടിച്ച് പരിക്കേല്‍പിച്ചു

തൃപ്പൂണിത്തുറ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബൈക്കിലത്തെിയ അജ്ഞാത സംഘം ഹെല്‍മറ്റിനടിച്ച് പരിക്കേല്‍പിച്ചു. ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഒന്നാംവാര്‍ഡില്‍ മത്സരിച്ച സുനിത പത്മദാസിനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അക്രമം. സുനിതയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഇതൊക്കെയാവും അനുഭവമെന്ന് ബൈക്കിലത്തെിയവര്‍ പറഞ്ഞതായി സുനിതയുടെ ബന്ധുക്കള്‍ പറഞ്ഞു. ഉദയംപേരൂര്‍ പൊലീസില്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ സുനിത 358 വോട്ടുകള്‍ നേടിയിരുന്നു. 600 വോട്ട് നേടിയ സി.പി.എമ്മിന്‍െറ ഷീന സുനിലാണ് ജയിച്ചത്. ബി.ജെ.പിയുടെ കമലമ്മ 139 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ബിനുമോള്‍ 110 വോട്ടും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.