കഞ്ചാവ് കൈവശം വെച്ച അഞ്ചുപേര്‍ അറസ്റ്റില്‍

ആലുവ: ജില്ലാ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ റെയ്ഡില്‍ അഞ്ചുപേരെ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു. വ്യത്യസ്തമായ നാല് റെയ്ഡുകളാണ് നടത്തിയത്. രണ്ടര കിലോയോളം കഞ്ചാവും പിടികൂടി. ഒക്കലില്‍ കഞ്ചാവ് കടത്താന്‍ പ്രത്യേകം അറകള്‍ തയാറാക്കിയ മാരുതി ഒമ്നി വാനും ചേലാമറ്റത്തെ വീട്ടിനുള്ളില്‍ 100 കിലോയിലധികം കഞ്ചാവ് സൂക്ഷിക്കാന്‍ കഴിയുന്ന ഭൂഗര്‍ഭ അറയും എക്സൈസ് കണ്ടത്തെി. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ സുരേഷ് ബാബുവിന്‍െറ നിര്‍ദേശ പ്രകാരം സി.ഐ ടി.എസ്. ശശികുമാറിന്‍െറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പെരുമ്പാവൂര്‍ ഒക്കലിലെ വാഹനപരിശോധനക്കിടെയാണ് മാരുതി ഒമ്നി വാന്‍ പിടിയിലായത്. തുടര്‍ന്ന് വാഹന പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് ഗ്യാസ് ചേംബറിനുള്ളില്‍നിന്ന് കണ്ടത്തെിയതെന്ന് എക്സൈസ് പറഞ്ഞു. ചേലാമറ്റം മൂക്കട വീട്ടില്‍ സലാം (42), മാതാവ് ആമിന (65), സലാമിന്‍െറ സഹായിയായ ഇടുക്കി കട്ടപ്പന ചത്തെിമറ്റത്തില്‍ അലക്സ് (21) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിരവധി കേസ് നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ അടുപ്പിന് താഴെയുള്ള സ്ളാബ് തുറന്ന് പരിശോധിച്ചപ്പോള്‍ 100 കിലോയോളം കഞ്ചാവ് സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഭൂഗര്‍ഭ അറ കണ്ടത്തെി. ഒന്നാം പ്രതിയായ സലാം കമ്പം, തേനി മേഖലയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വ്യാജേന കഞ്ചാവ് കടത്തിവരുകയായിരുന്നെന്ന് എക്സൈസ് അസി. കമീഷണര്‍ എ.എസ്. രഞ്ജിത്ത് ചോദ്യംചെയ്യലിന് ശേഷം വെളിപ്പെടുത്തി. പെരുമ്പാവൂര്‍, ചാലാക്കല്‍ ഭാഗങ്ങളില്‍ നടത്തിയ മറ്റ് രണ്ട് റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായി. ചാലാക്കല്‍ പാലത്തിനുസമീപത്തുനിന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ അന്‍താജ് ഷെയ്ഖിനെയും (40) ചാലാക്കല്‍ പതിയാട് ജങ്ഷനില്‍നിന്ന് ആലുവ കീഴ്മാട് സ്വദേശിയായ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷെഫീഖിനെയും (23) എക്സൈസ് സംഘം പിടികൂടി. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട കീഴ്മാട് വട്ടപ്പറമ്പില്‍ വീട്ടില്‍ അജ്മലിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ കമ്പം, തേനി ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്ക്ളില്‍ വന്‍തോതില്‍ കഞ്ചാവ് കടത്തി വില്‍പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് ടി.എസ്. ശശികുമാര്‍ പറഞ്ഞു. റെയ്ഡില്‍ പ്രിവന്‍റിവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.ഡി. ജോസ്, സുനീഷ്കുമാര്‍, മണി, സാജന്‍ പോള്‍, ശശി, സുരേഷ് ബാബു, ബിബിന്‍ ബാബു, കൃഷ്ണകുമാര്‍, വനിത ഓഫിസര്‍മാരായ വി.പി. വിജു, ജീമോള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് പ്രതികളെയും കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ തുടരന്വേഷണം നടത്തി കൂടുതല്‍ പ്രതികളെ പിടികൂടുമെന്ന് എക്സൈസ് അസി. കമീഷണര്‍ എ.എസ്. രഞ്ജിത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.