പോര്‍ട്ട് ഫോളിയോ 2016ന് തുടക്കം

കൊച്ചി: വാര്‍ത്തകള്‍ക്കുള്ളിലെ പൊരുളുകളുടെ നേര്‍ക്കാഴ്ചയുമായി വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനം -പോര്‍ട്ട് ഫോളിയോ 2016ന് കൊച്ചിയില്‍ തുടക്കം. കൊച്ചിയിലെ 47 ഫോട്ടോഗ്രാഫര്‍മാരുടെയും അന്തരിച്ച കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്. റാമിന്‍െറ മൂന്നും സി.കെ. ജയകൃഷ്ണന്‍ ഫോട്ടോഗ്രഫി അവാര്‍ഡിനര്‍ഹമായ മൂന്ന് ഫോട്ടോകളും ഉള്‍പ്പെടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന പ്രദര്‍ശനം ടി.ഡി.എം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പരിപാടി മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഫോറം കണ്‍വീനര്‍ വി.എന്‍. കൃഷ്ണപ്രകാശ് അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ലൂഡി ലൂയിസ്, ഹൈബി ഈഡന്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, സി.ജി. രാജഗോപാല്‍, ഫോട്ടോ ജേണലിസ്റ്റ് ഫോറം ജനറല്‍ കണ്‍വീനര്‍മാരായ ശ്രീജിത് ശ്രീധര്‍, വി. ശിവറാം, ടി.ഒ. ഡൊമിനിക് എന്നിവര്‍ പങ്കെടുത്തു. അന്തരിച്ച തിരുവനന്തപുരം കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്. റാമിനാണ് പ്രദര്‍ശനം സമര്‍പ്പിച്ചിരിക്കുന്നത്. 2015ല്‍ മാധ്യമ അവാര്‍ഡ് നേടിയ മലയാള മനോരമ കോണ്‍ട്രിബ്യൂട്ടിങ് ഫോട്ടോഗ്രാഫര്‍ സി.വി. യേശുദാസ്, മലയാള മനോരമയിലെ ജോസുകുട്ടി പനക്കല്‍, മാധ്യമത്തിലെ ബൈജു കൊടുവള്ളി, കേരള കൗമുദിയിലെ എന്‍.ആര്‍. സുധര്‍മദാസ്, ആര്‍. ജയവിഷ്ണു, ഡെക്കാന്‍ ക്രോണിക്കിളിലെ അരുണ്‍ ചന്ദ്രബോസ് എന്നിവരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.