സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന നിസാമിന്‍െറ ഹരജി തള്ളി

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷിയെ വീണ്ടും എതിര്‍ വിസ്താരം നടത്താന്‍ അനുവദിക്കണമെന്ന പ്രതി മുഹമ്മദ് നിസാമിന്‍െറ ഹരജി ഹൈകോടതി തള്ളി. ആദ്യം കൂറുമാറിയ ഒന്നാം സാക്ഷിയെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചതാണെന്നും അതിനുശേഷം നടന്ന എതിര്‍ വിസ്താരത്തില്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടതായും ചൂണ്ടിക്കാട്ടിയാണ് വീണ്ടും എതിര്‍ വിസ്താരത്തിന് അനുമതിതേടി നിസാം ഹൈകോടതിയെ സമീപിച്ചത്. 12 മാധ്യമ പ്രവര്‍ത്തകരും മെഡിക്കല്‍ ഓഫിസര്‍മാരുമടക്കം പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കേണ്ടതില്ളെന്ന വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്തും നിസാം കോടതിയെ സമീപിച്ചു. പത്രപ്രവര്‍ത്തകരെ വിസ്തരിക്കേണ്ട ആവശ്യമില്ളെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി. ഉബൈദ്, മറ്റ് സാക്ഷികളുടെ കാര്യത്തില്‍ വിശദ വാദം കേട്ട് തീരുമാനിക്കാമെന്ന് വ്യക്തമാക്കി തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഒന്നാം സാക്ഷിയുടെ എതിര്‍ വിസ്താരത്തിന് അനുവദിക്കാതിരുന്നാല്‍ വിചാരണ നടപടികളെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം. എതിര്‍ വിസ്താരം നടന്നിട്ടിട്ടുണ്ടെന്നിരിക്കെ തുടര്‍ വിസ്താരമില്ലാത്തപക്ഷം വിചാരണയെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാകില്ളെന്നും കീഴ്കോടതി ഉത്തരവില്‍ അപാകതയില്ളെന്നും ഹൈകോടതി വ്യക്തമാക്കി. അതിനാല്‍ ഉത്തരവില്‍ ഇടപെടേണ്ടതില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. അതേസമയം, മാധ്യമ പ്രവര്‍ത്തകരും ഡോക്ടര്‍മാരും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ പേരുകള്‍ പ്രതിഭാഗം സാക്ഷിപ്പട്ടികയായി നല്‍കിയെങ്കിലും മൂന്നുപേരെ മാത്രമെ വിചാരണ കോടതി അനുവദിച്ചുള്ളൂവെന്നും മറ്റുള്ളവരെകൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ഹരജി നല്‍കിയത്. എന്നാല്‍, പ്രതിഭാഗം വാദം സ്ഥാപിക്കാനോ പ്രോസിക്യൂഷന്‍ വാദം തള്ളാനോ ആണ് സാക്ഷിപ്പട്ടികയുടെ ആവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യം നിറവേറ്റാനാകാത്ത തരത്തിലുള്ള സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ല. പത്രവാര്‍ത്തകള്‍ക്ക് ക്രിമിനല്‍ കേസ് വിചാരണവേളയില്‍ പ്രസക്തിയില്ല. കോടതിക്കുമുന്നില്‍ കൃത്യമായ തെളിവുകളാണ് ആവശ്യം. അത്തരം തെളിവുകളാണ് കോടതിയുടെ പരിഗണനക്കത്തെുക. മാധ്യമങ്ങള്‍ വിചാരണ തുടങ്ങി വിധിവരുന്നതുവരെ അത് സംബന്ധിച്ച വാര്‍ത്ത നല്‍കുന്നത് തുടരും. മാധ്യമ പ്രവര്‍ത്തകരെ ഓരോരുത്തരെയായി വിസ്തരിക്കണമെന്നുവന്നാല്‍ വിചാരണ നടപടി അനന്തമായി നീളും. കേസുമായി ബന്ധപ്പെട്ട് ആവശ്യമെന്ന് കോടതിക്ക് തോന്നിയ മൂന്നുപേരെ സാക്ഷിപ്പട്ടികയില്‍നിന്ന് വിസ്താരത്തിന് അനുമതി നല്‍കിയതായി കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥരടക്കം കീഴ്കോടതി അനുവദിക്കാത്ത സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്. കുറ്റപത്രത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ എത്തിച്ചിട്ടില്ലാത്തതിനാല്‍ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്ന ആവശ്യവും കോടതി തള്ളി. തെളിവുകളടക്കം രേഖകള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ വിചാരണ നടപടി തടയാനാകില്ളെന്നും വ്യക്തമാക്കിയാണ് കോടതി ഈ ആവശ്യം തള്ളിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.