ഫോര്‍ട്ട്കൊച്ചി ബോട്ടപകടം: റിപ്പോര്‍ട്ടുമില്ല, നടപടിയുമില്ല

മട്ടാഞ്ചേരി: 11പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം നാലുമാസം പിന്നിടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടോ നടപടിയോ ഇല്ല. സംസ്ഥാന സര്‍ക്കാര്‍, തുറമുഖ ട്രസ്റ്റ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ ദുരന്തത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ല. മത്സ്യബന്ധന ബോട്ടിന് ലൈസന്‍സില്ലായിരുന്നുവെന്ന വെളിപ്പെടുത്തല്‍ മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. ദുരന്തത്തെ ജനകീയ വികാരമാക്കി ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടികളും സംഭവം മറന്നിരിക്കുന്നു. ദുരന്തത്തത്തെുടര്‍ന്ന് ബോട്ടിന്‍െറ കാലപ്പഴക്കം, സര്‍വിസ് നടത്തുന്ന സ്വകാര്യ ഏജന്‍സി പാലിക്കേണ്ട കരാര്‍ വ്യവസ്ഥകളും നിബന്ധനകളും, നഗരസഭയുടെ വീഴ്ചകള്‍, തുറമുഖ ട്രസ്റ്റ് അനുമതി നല്‍കിയതിലെ വീഴ്ചകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വിവാദമായിരുന്നു. ഇതത്തേുടര്‍ന്ന് ഇവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ മധ്യമേഖല ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സമയബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് തുറമുഖ ട്രസ്റ്റ്, കോര്‍പറേഷന്‍ സംഘങ്ങള്‍ പറഞ്ഞിരുന്നത്. ബോട്ട് ദുരന്തത്തെ ജനകീയ വികാരമാക്കി ഉയര്‍ത്തിക്കാട്ടിയായിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍. ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് കോര്‍പറേഷന്‍ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തുകയും മേയര്‍ ഉള്‍പ്പെടെ അംഗങ്ങളെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. നീതിപൂര്‍വമായ അന്വേഷണമെന്ന ഉറപ്പുമായി ഭരണപക്ഷവും അവയെല്ലാം ചെറുത്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം പത്തിതാഴ്ത്തി.ആഗസ്റ്റ് 26നായിരുന്നു നാടിനെ ദു$ഖത്തിലാഴ്ത്തിയ ദുരന്തം. നട്ടുച്ചക്ക് അമിത വേഗത്തിലത്തെിയ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാ ബോട്ട് അഴിമുഖത്ത് മുങ്ങിത്താഴുകയായിരുന്നു. കോര്‍പറേഷന്‍െറ എം.വി ഭാരത് എന്ന യാത്രാബോട്ടില്‍ 39 യാത്രക്കാരാണുണ്ടായിരുന്നത്. സംഭവദിവസം ആറ് പേരും രണ്ടുദിവസങ്ങളിലായി നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെി. ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒരാള്‍ പിന്നിടും മരിച്ചു. 28 പേരെ ജനങ്ങളും മറ്റു ബോട്ട് തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.