ടീം ഫ്യൂരിയസ് ഓണ്‍ലൈന്‍ ഗെയിം വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

മൂവാറ്റുപുഴ: മണ്ണത്തൂര്‍ കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ടീം ഫ്യൂരിയസ് ഓണ്‍ലൈന്‍ എന്ന ഗെയിം പുറത്തിറക്കി. കോളജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മെല്‍ജിയോ ടോമിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഗെയിം വികസിപ്പിച്ചത്. കോളജില്‍ നടന്ന ചടങ്ങില്‍ ടൈ കേരള എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. ചന്ദ്രശേഖര്‍ ഗെയിം ലോഞ്ച് ചെയ്തു. ആശയങ്ങള്‍ സംരംഭമാകാന്‍ ടൈ കേരള എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇതുപോലുള്ള നൂറ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സിസ്റ്റ് ചെയര്‍മാന്‍ ടി.ആര്‍. ഷംസുദ്ദീന്‍ പറഞ്ഞു. ടൈ കേരള ജോയന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ഭദ്ര, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.