മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ആസ്ഥാനമായ പായിപ്ര കവലയുടെ വികസനം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും തുടര്‍കഥയായി മാറിയ കവലയില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതിനൊപ്പം കവല വികസനം യാഥാര്‍ഥ്യമാക്കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്. തിരക്കേറിയ എം.സി റോഡിന്‍െറ ഓരത്ത് സ്ഥിതിചെയ്യുന്ന കവലയില്‍ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും സര്‍ക്കാര്‍ ഓഫിസുകളും ആരാധനാലയങ്ങളുമുണ്ട്. പഞ്ചായത്ത് ഓഫിസ് പടി മുതല്‍ സൂപ്പര്‍ പടി വരെയുള്ള അരകിലോമീറ്റര്‍ ദൂരത്താണ് മൂവാറ്റുപുഴയുടെ കവാടമായ ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് മൂവാറ്റുപുഴ സബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് കവലയുടെ വികസനത്തിന് വഴിതുറന്നത്. പിന്നീടിങ്ങോട്ട് കവല, ഒരു ചെറുപട്ടണമായി വളരുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളും മറ്റും എത്തി കവല വികസനത്തിലേക്ക് നീങ്ങിയെങ്കിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായില്ല. വെയ്റ്റിങ് ഷെഡ്, കംഫര്‍ട്ട് സ്റ്റേഷന്‍ തുടങ്ങിയവയൊന്നും ഇനിയും യാഥാര്‍ഥ്യമായില്ല. ആയിരങ്ങള്‍ വന്നുപോകുന്ന സ്ഥലമായിട്ടും ഒരു പഞ്ചായത്ത് മാര്‍ക്കറ്റ് പോലും ഇവിടെയില്ല. ഇതിന് പുറമെ പ്രദേശത്തെ ഗതാഗതക്കുരുക്കിനും അനധികൃത പാര്‍ക്കിങ്ങിനും പരിഹാരമുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. രണ്ടുവര്‍ഷം മുമ്പ ്പായിപ്ര കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മൂവാറ്റുപുഴ പൊലീസ് മുന്‍കൈയെടുത്ത് പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടിയുണ്ടായില്ല. പായിപ്ര കവലയില്‍നിന്ന് ആരംഭിക്കുന്ന പായിപ്ര റോഡിലെ ഓട്ടോ പാര്‍ക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് എടുത്തിരുന്നത്. പായിപ്ര റോഡിലൂടെ എം.സി റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ കൈനിക്കര കാവ് പഞ്ചായത്ത്പടി റോഡിലൂടെ എം.സി റോഡിലത്തെി മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകണമെന്നും വീതി കുറഞ്ഞ പായിപ്ര റോഡിലേക്ക് കയറിയുള്ള ഓട്ടോ പാര്‍ക്കിങ് ഇവിടെനിന്ന് നീക്കണമെന്നും നിര്‍ദേശം വന്നിരുന്നു. ഇതിന് പുറമെ എം.സി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റണമെന്നുള്ള നിര്‍ദേശവും ഉയര്‍ന്നുവന്നു. ഇത് നടപ്പാക്കിയാല്‍ കവലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നും യോഗത്തില്‍ നിര്‍ദേശം വന്നിരുന്നു. തുടര്‍ നടപടിയാരംഭിക്കുന്നതിന് മുമ്പേ രാഷ്ട്രീയ സമ്മര്‍ദമുയര്‍ന്നതോടെ പരിഷ്കരണങ്ങള്‍ വേണ്ടെന്നുവെക്കുകയായിരുന്നു. അനധികൃത പാര്‍ക്കിങ്ങുകളും ബസ്സ്റ്റോപ്പുകളും ഒഴിവാക്കിയാല്‍ രാവിലെയും വൈകുന്നേരവും എം.സി റോഡിലുണ്ടാകുന്ന ഗതാഗത സ്തംഭനം പരിഹരിക്കാനാകും. മൂവാറ്റുപുഴയില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ബസുകള്‍ക്ക് സബ് സ്റ്റേഷന്‍ പടിക്ക് സമീപവും മൂവാറ്റുപുഴക്ക് വരുന്ന വാഹനങ്ങള്‍ക്ക് എസ്.ബി.ടി ശാഖക്ക് മുന്‍വശവും സ്റ്റോപ്പുകള്‍ അനുവദിക്കുന്നതും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.