കടുങ്ങല്ലൂര്‍: ആലുവയില്‍ പെരിയാറിലെ ഒഴുക്കില്‍പ്പെട്ട ഇതര സംസ്ഥാനക്കാരന്‍െറ ജീവന്‍ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച ഉല്ലാസിന്‍െറ ഭാര്യ ആരതിക്ക് ജോലിക്കുള്ള നിയമന ഉത്തരവായി. തിങ്കളാഴ്ച വൈകുന്നേരം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉല്ലാസിന്‍െറ വീട്ടിലത്തെിയാണ് ഉത്തരവ് ആരതിക്ക് കൈമാറിയത്. ഏലൂര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ കമ്പ്യൂട്ടര്‍ വിഭാഗം ജൂനിയര്‍ അസിസ്റ്റന്‍റായാണ് നിയമനം. 2014 നവംബര്‍ 25ന് മാലയിടാന്‍ ഉല്ലാസ് ആലുവ മണപ്പുറം ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ആന്ധ്ര സ്വദേശിയായ അയ്യപ്പഭക്തന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പുഴയിലേക്ക് എടുത്തുചാടി ആളെ രക്ഷപ്പെടുത്തി കരക്കത്തെിച്ചെങ്കിലും ഉല്ലാസ് (29) മരണക്കയത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. എച്ച്.എം.ടിയില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറും എംപ്ളോയീസ് യൂനിയന്‍ വൈസ് പ്രസിഡന്‍റുമായിരുന്നു ഉല്ലാസ്. എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിണിയായ ആരതി ആശ്രിത നിയമനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താല്‍ക്കാലിക നിയമനം നല്‍കാനേ കമ്പനി തയാറായിരുന്നുള്ളൂ. തുടര്‍ന്ന്, രാഷ്ട്രീയ കക്ഷികളും സംഘടനകളും ഉള്‍പ്പെടെ രംഗത്തത്തെി. മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതോടെയാണ് ആരതിക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. അടുത്തദിവസം ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ടി.സി.സി കമ്പനി ഡയറക്ടര്‍ കെ. വിജയകുമാര്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ പി.സി. സത്യന്‍ എന്നിവര്‍ പറഞ്ഞു. കെ.കെ. ജിന്നാസ്, സുരേഷ് മുട്ടത്തില്‍, പി.എ. ഷാജഹാന്‍, അഷറഫ് മൂപ്പന്‍, പഞ്ചായത്ത് ബ്ളോക് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.