തോട്ടക്കാട്ടുകര–കടുങ്ങല്ലൂര്‍ റോഡില്‍ ഭാരവാഹനങ്ങള്‍ ദുരിതമാകുന്നു

ആലുവ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂര്‍ റോഡിലൂടെ ഭാരവാഹനങ്ങളുടെ സഞ്ചാരം പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ഉയരം കൂടിയ ലോഡുമായി വരുന്ന ലോറികളും മറ്റ് വലിയ വാഹനങ്ങളും ഈ വഴി സഞ്ചരിക്കുമ്പോള്‍ വീതി ക്കുറവും റോഡിനു മുകളിലൂടെയുള്ള അക്വഡക്ടിന്‍െറ ഉയരക്കുറവുമാണ് തടസ്സമാകുന്നത്. തിങ്കളാഴ്ച ന്യൂസ് പ്രിന്‍റുമായി വന്ന ലോറി അക്വഡക്ടില്‍ കുടുങ്ങി രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ന്യൂസ് പ്രിന്‍റ് കെട്ടുകള്‍ തെറിച്ചുവീണാണ് ഗതാഗതം തടസ്സപ്പെട്ടത്. പിന്നീട്, ഹൈവേ പൊലീസും ആലുവ പൊലീസും ക്രെയിന്‍ ഉപയോഗിച്ച് ന്യൂസ് പ്രിന്‍റ് കെട്ടുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി തടസ്സമൊഴി വാക്കി. തെറിച്ചുവീണ ന്യൂസ്പ്രിന്‍റ് ഇടിച്ചതിനത്തെുടര്‍ന്ന് സമീപത്തെ ഉവ്വാട്ടി ഹംസയുടെ മതില്‍ തകര്‍ന്നു. ഹംസയുടെ വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷനും തകര്‍ന്ന് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. വാട്ടര്‍ അതോറിറ്റിയെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഈ റോഡില്‍ ഭാരവാഹനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് റെസിഡന്‍റ്സ് അസോസിയേഷനുകളും മറ്റ് സംഘടനകളും മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ളെന്ന് പറയുന്നു. റോഡിന്‍െറ രണ്ടറ്റത്തും ക്രോസ് ബാര്‍ സ്ഥാപിക്കണമെന്നും ഇത്തരം വാഹനങ്ങള്‍ നിരോധിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എടയാര്‍ ഭാഗത്തെ കമ്പനികളിലേക്കും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഗോഡൗണുകളിലേക്കും ഭാരവാഹനങ്ങള്‍ പോകേണ്ടത് യു.സി.കോളജ് കവലയില്‍നിന്നുള്ള പ്രധാന റോഡിലൂടെയാണ്. എന്നാല്‍, പലപ്പോഴും തോട്ടക്കാട്ടുകര റോഡുവഴിയാണ് ഇത്തരം വാഹനങ്ങള്‍ വരുന്നത്. പൊലിസ് അടക്കമുള്ളവരുടെ സഹായത്തോടെയാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.