സുഹൃത്തിന്‍െറ ആത്മഹത്യാ ശ്രമം: കാറുമായി കടന്ന യുവാവ് അപകടത്തില്‍പ്പെട്ടു

കോതമംഗലം: കടബാധ്യതയും കുടുംബപ്രശ്നങ്ങളും മൂലം യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതുകണ്ട് സ്ഥലം വിട്ട ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് കാറപകടത്തില്‍ പരിക്ക്. കമ്പിളികണ്ടം പാറത്തോട് ഇരട്ടമാക്കല്‍ മിഥുന്‍ലാലാണ് (35) കുട്ടംപുഴ വി.കെ.ജെ ഇന്‍റര്‍നാഷ്നല്‍ ഹോട്ടലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ച് അവശനിലയിലായ ഇയാളെ കുട്ടമ്പുഴ പൊലീസത്തെിയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലത്തെിച്ചത്. നിലവഷളായതിനത്തെുടര്‍ന്ന് ഇയാളെ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മിഥുന്‍െറ കാറുമായി കോതമംഗലം ഭാഗത്തേക്ക് വരുന്നവഴിയാണ് തട്ടേക്കാട് ഭാഗത്തുവെച്ച് സുഹൃത്ത് പാറത്തോട് മുണ്ടിയാരത്ത് അനന്തു (21) അപകടത്തില്‍പ്പെട്ടത്. കാര്‍ ഓട്ടോക്ക് സൈഡ് കൊടുക്കുന്നതിനിടെ നിന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടത്തെിയ പരിസരവാസികളോട് മിഥുന്‍ ആത്മഹത്യക്ക് ശ്രമിച്ച വിവരം അനന്തു വെളിപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് കുട്ടമ്പുഴയിലെ ഹോട്ടലിലത്തെി അവശനിലയിലായ മിഥുനെ ആശുപത്രിയിലാക്കിയത്. ഇന്‍ഷുറന്‍സ് ഏജന്‍റായി പ്രവര്‍ത്തിച്ചുവന്നിരുന്ന മിഥുന് നാട്ടില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും മൂന്നുമാസം മുമ്പ് വിവാഹിതനായ ഇയാള്‍ ഭാര്യയുമായി വഴക്കിട്ട് നാടുവിട്ടാണ് കുട്ടമ്പുഴയിലെ ഹോട്ടലില്‍ താമസമാക്കിയതെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മിഥുന്‍െറ ഭാര്യയെ വിളിച്ചു കൊണ്ടുവരുന്നതിനാണ് താന്‍ ഹോട്ടലില്‍നിന്നും പുറപ്പെട്ടതെന്നും മറ്റുകാര്യങ്ങളൊന്നും തനിക്കറിയില്ളെന്നുമാണ് അനന്തു പൊലീസില്‍ നല്‍കിയിട്ടുള്ളമൊഴി. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അനന്തുവിന്‍െറ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. മിഥുന്‍ലാലിന് ബോധം വന്നശേഷം തിരക്കിയാലേ സംഭവത്തിന്‍െറ യാഥാര്‍ഥ കഥ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.