കുസാറ്റിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന കുറക്കാന്‍ തീരുമാനം

കളമശ്ശേരി: വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് കുറക്കാനും വിദ്യാര്‍ഥി സമരത്തിനിടെ സര്‍വകലാശാലയിലുണ്ടാക്കിയ നാശനഷ്ടത്തിന്‍െറ പേരില്‍ ഈടാക്കാന്‍ തീരുമാനിച്ച പിഴത്തുക പകുതിയാക്കാനും കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ശനിയാഴ്ച വി.സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 565 രൂപയായി വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീ 300 രൂപയാക്കാനാണ് തീരുമാനിച്ചത്. അതേസമയം, എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച മറ്റാവശ്യങ്ങള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചില്ല. ഹോസ്റ്റല്‍ താമസവുമായി ബന്ധപ്പെട്ട് സമരം നടത്തുകയും പ്രോ വൈസ് ചാന്‍സലര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും പൊലീസ് ഇടപെട്ടപ്പോള്‍ അക്രമാസക്തരായി സര്‍വകലാശാല കെട്ടിടത്തിന്‍െറ ചില്ലുകള്‍ തകര്‍ത്ത് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിന്‍െറ പേരില്‍ ഏഴ് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയിരുന്നു. ഇവരുടെ കാര്യത്തില്‍ പുന$പരിശോധന വേണമെന്നും ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റണമെന്നും നഷ്ടപരിഹാരത്തുക വെട്ടിക്കുറക്കണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു വിദ്യാര്‍ഥികളുടേത്. ഇതിന്‍െറ പേരില്‍ കഴിഞ്ഞമാസം 26 മുതല്‍ വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരത്തിലായിരുന്നു. കഴിഞ്ഞദിവസം സമരക്കാര്‍ സിന്‍ഡിക്കേറ്റ് ഉപസമിതി യോഗസ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനൊടുവില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍, സര്‍വകലാശാലാ വി.സിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് നിരാഹാരം എസ്.എഫ്.ഐ അവസാനിപ്പിച്ചു. എന്നാല്‍, സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ കാര്യമായി പരിഗണിച്ചില്ളെന്നും അഭിപ്രായമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.