ചെരിപ്പ് കടയില്‍ മോഷണം; നാലുപേര്‍ പിടിയില്‍

തൃപ്പൂണിത്തുറ: ചിന്നൂസ് ഫുട്വെയര്‍ എന്ന കടയില്‍നിന്ന് ഈ മാസം 11ന് 1.5 ലക്ഷം രൂപയുടെ ചെരിപ്പും മൊബൈല്‍ ഫോണും 5000 രൂപയും കവര്‍ന്ന സംഭവത്തില്‍ നാലുപേരെ തൃപ്പൂണിത്തുറ പൊലീസ് പിടികൂടി. കാസര്‍കോട് സ്വദേശികളായ അണങ്കൂര്‍ കരയില്‍ ബദരി വീട്ടില്‍ കാട്ടു എന്ന ഖാദര്‍ (18), സുഹൈല്‍ വീട്ടില്‍ സുഹൈല്‍ (19), സമീറ മന്‍സിലില്‍ ഫറൂഖ് എന്ന ഉമര്‍ ഫാറൂഖ്(18), 17കാരനായ മറ്റൊരാളെയുമാണ് തൃപ്പൂണിത്തുറ സി.ഐ ബൈജു എം. പൗലോസിന്‍െറ നേതൃത്വത്തില്‍ ഹില്‍പാലസ് എസ്.ഐ വി. ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചിന്നൂസ് ഫുട്വെയറിലെ സെയിത്സ്മാനായിരുന്നു ഒന്നാം പ്രതി ഖാദര്‍. രണ്ടുമാസം മുമ്പ് ജോലി നിര്‍ത്തി പോകുംമുമ്പ് ഇയാള്‍ കടയുടെ ഡ്യൂപ്ളിക്കേറ്റ് താക്കോലുണ്ടാക്കി. 11ന് ഇയാള്‍ കൂട്ടുകാരുമൊത്ത് ഇന്നോവ കാര്‍ വാടകക്കെടുത്ത് തൃപ്പൂണിത്തുറയിലത്തെി മാര്‍ക്കറ്റിന് സമീപം ലോഡ്ജില്‍ വ്യാജ വിലാസത്തില്‍ മുറിയെടുത്തു. അര്‍ധരാത്രി നാലുപേരും കടയിലത്തെി ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കട തുറന്നാണ് മോഷണം നടത്തിയത്. വ്യാപാരികള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ പ്രതികളെല്ലാവരും കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഈമാസം ആറിന് ബസിന് കല്ളെറിഞ്ഞ കേസിലും തീവെപ്പ് കേസിലും മോഷണക്കേസിലും അടിപിടിക്കേസിലും ഇവര്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണസംഘത്തില്‍ എസ്.ഐ വി. ശിവകുമാര്‍, എസ്.ഐ റെജി, എ.എസ്.ഐമാരായ സുരേഷ്, മധുസൂദനന്‍, സി.പി.ഒമാരായ ജോസി, ബിനു, ദീപു എന്നിവര്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.